/indian-express-malayalam/media/media_files/uploads/2017/07/sushama-swaraj.jpg)
ന്യൂഡല്‍ഹി: 'നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു.' വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് പാക്കിസ്ഥാനില്‍ നിന്നൊരു സ്ത്രീ അയച്ച സന്ദേശമാണിത്. ഇന്ത്യയിലേക്ക് വരുന്നതിനായി വിസ ലഭിക്കാന്‍ അപേക്ഷിച്ച പാക് യുവതിക്ക് വളരെ വേഗത്തില്‍ വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്നായിരുന്നു സ്‌നേഹപൂര്‍വ്വമുള്ള ഈ സന്ദേശം.
'ഇവിടെനിന്ന് ഒരുപാടൊരുപാട് സ്‌നേഹവും ബഹുമാനവും. നിങ്ങളായിരുന്നു ഞങ്ങളുടെ പ്രധാനമന്ത്രി എന്നാഗ്രഹിച്ചു പോകുന്നു. എങ്കില്‍ രാജ്യത്തിന്റെ അവസ്ഥ തന്നെ മാറിയേനെ' ഹിജാബ് ആസിഫ് എന്ന യുവതിയാണ് ട്വിറ്ററില്‍ കുറിച്ചത്. വൈദ്യ സഹായത്തിനായി ഇന്ത്യയിലെത്തുന്നതിനായാണ് ഹിജാബ് ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിച്ചത്.
Lots and lost of love and respect from here. Wish you were our Prime Minister, this country would've changed!
— Hijaab asif (@Hijaab_asif) July 27, 2017
വിവിധ ആശുപത്രികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു മാസത്തില്‍ 500ഓളം ആളുകളാണ് പാക്കിസ്ഥാനില്‍ നിന്നും ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത്. എന്നാല്‍ വിസ ലഭിക്കാനുള്ള കാല താമസം തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us