scorecardresearch

പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഒന്ന് മുതൽ

ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഇത്തവണത്തെ പാർലമെന്ററി ശീതകാല സമ്മേളനം ഭരണപക്ഷ, പ്രതിപക്ഷ കക്ഷികൾക്ക് നിർണായകമായിരിക്കും

ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഇത്തവണത്തെ പാർലമെന്ററി ശീതകാല സമ്മേളനം ഭരണപക്ഷ, പ്രതിപക്ഷ കക്ഷികൾക്ക് നിർണായകമായിരിക്കും

author-image
WebDesk
New Update
Parliament Buliding

Parliament Building (File Photo)

ന്യൂഡൽഹി: ഈ വർഷത്തെ പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ മുതൽ 19 വരെ നടക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ഈ കാലയളവിൽ ശീതകാല സമ്മേളനം വിളിച്ചു കൂട്ടാനുള്ള സർക്കാർ നിർദേശം രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതായി കിരൺ റിജിജു എക്സിൽ കുറിച്ചു.

Advertisment

Also Read:ബിഹാറിൽ നടുറോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ചുമതല ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പാർലമെന്റ് സമ്മേളനമാണ് ഇത്. രാജ്യസഭാ ചെയർമാനായി സിപി രാധാകൃഷ്ണൻ അരങ്ങേറ്റം കുറിയ്ക്കുന്നതും ഇത്തവണത്തെ ശീതകാല സമ്മേളനത്തിലാണ്.

ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതുമായ ക്രിയാത്മകവും അർഥവത്തുമായ ശീതകാല സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്നും മന്ത്രി കിരൺ റിജിജു കൂട്ടിച്ചേർത്തു. 2025 ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെയായിരുന്നു പാർലമെന്റിന്റെ മൺസൂൺ സമ്മേളനം.

Advertisment

Also Read:തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ഓപ്പറേഷൻ സിന്ദൂർ, ഉപഭോക്തൃകാര്യം, ഭക്ഷ്യ- പൊതുവിതരണം, ഗ്രാമ വികസനം, പഞ്ചായത്തീരാജ് എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഈ സമയത്ത് ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഇത്തവണത്തെ പാർലമെന്ററി ശീതകാല സമ്മേളനം ഭരണപക്ഷ, പ്രതിപക്ഷ കക്ഷികൾക്ക് നിർണായകമായിരിക്കും.

Also Read:സാങ്കേതിക തകരാർ; ഡൽഹിയിൽ വിമാന സർവീസുകൾ വൈകുന്നു, പരിഹരിക്കാൻ തീവ്രശ്രമം

രാജ്യവ്യാപകമായുള്ള തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഉണ്ടായെന്ന് ആരോപിക്കുന്ന വോട്ട് കൊള്ള എന്നിവ സമ്മേളനത്തിൽ പ്രതിപക്ഷം ഉയർത്തിക്കാട്ടാൻ സാധ്യതയുള്ളതായി രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു. ശീതകാല സമ്മേളനം ഈ വർഷം വൈകിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More:രാഹുൽ പറഞ്ഞ സ്വീറ്റി ഹരിയാനയിലുണ്ട്; ബ്രസീലിയൻ മോഡലിന്റെ ചിത്രം വന്നതിനെപ്പറ്റി അറിയില്ലെന്നും വോട്ടർ

Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: