scorecardresearch

Latest News

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് സ്ഥലം മാറ്റം, വീരചക്രയ്ക്ക് ശുപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ട്

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സ്ഥലം മാറ്റം.

abhinandan varthaman, അഭിനന്ദൻ വർധമാൻ, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് സ്ഥലം മാറ്റം. കശ്മീരില്‍ നിന്നും പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് മാറ്റം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സ്ഥലം മാറ്റം.

അതേ സമയം, ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്‌കാരമായ വീരചക്രയ്ക്ക് അഭിനന്ദനെ ശുപാര്‍ശ ചെയ്തതായും വിവരമുണ്ട്. ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിനില്‍ നിന്നുള്ള ക്ലിയറന്‍സ് ലഭിച്ചാല്‍ അഭിനന്ദന് യുദ്ധവിമാനം പറത്താനാവും. നിരവധി ടെസ്റ്റുകള്‍ക്ക് വരും ആഴ്ചകളില്‍ അഭിനന്ദന്‍ വിധേയനാകും.

ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27-നു പാക് വ്യോമസേനയുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെയാണ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് പ്രദേശത്ത് തകര്‍ന്നുവീണതും ഇജക്ട് ചെയ്ത് നിലത്തിറങ്ങിയ അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലായതും. പാകിസ്താന്റെ എഫ് 16 വിമാനം അഭിനന്ദന്‍ വെടിവച്ച് വീഴ്ത്തിയിരുന്നു. രണ്ടുദിവസത്തിനകം പാകിസ്താന്‍ അഭിനന്ദനെ മോചിപ്പിച്ചു. മാര്‍ച്ച് ഒന്നിന് രാത്രി അഭിനന്ദന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി.

 

Read More: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ശ്രീനഗറിലേക്ക് മടങ്ങി

ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തിരുന്നു. പുല്‍വാമയില്‍ 40 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന് മറുപടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Wing commander abinandan varthaman to be transfered