വിങ് കമാൻഡർ അഭിനന്ദൻ വർധമാന് വീർ ചക്ര ബഹുമതി

60 മണിക്കൂറോളം കസ്റ്റഡിയിൽവച്ചശേഷമാണ് അഭിനന്ദനെ പാക് സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്

abhinandan varthaman, അഭിനന്ദൻ വർധമാൻ, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന് വീർ ചക്ര ബഹുമതി നൽകി രാജ്യം ആദരിക്കും. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീർ ചക്ര. വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാളിന് യുദ്ധ സേവ മെഡൽ നൽകും.

ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാക് വിമാനങ്ങളെ തുരത്തി ഓടിക്കുന്നതിനിടെയാണ് അഭിനന്ദൻ സഞ്ചരിച്ചിരുന്ന മിഗ്-21 വിമാനം പാക് സൈന്യം വെടിവച്ചിട്ടത്. പാരച്യൂട്ടിൽ വിമാനത്തിൽനിന്നും രക്ഷപ്പെട്ട അഭിനന്ദൻ, പക്ഷേ പറന്നിറങ്ങിയത് നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലായിരുന്നു. തുടർന്ന് പാക് സൈന്യം അഭിനന്ദനെ പിടികൂടുകയും ചെയ്തു. 60 മണിക്കൂറോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് അഭിനന്ദനെ പാക് സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്.

Read Also: അഭിനന്ദൻ വർധമാൻ: ധീരനായ അച്ഛന്റെ ധീരനായ മകൻ

അഭിനന്ദൻ മാർച്ച് ഒന്നിനാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ‘എന്റെ രാജ്യത്ത് തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷം,’ എന്നായിരുന്നു ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയതിന് ശേഷം അഭിനന്ദന്റെ ആദ്യ പ്രതികരണം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Wing commander abhinandan varthaman to be conferred with vir chakra

Next Story
കാലവര്‍ഷക്കെടുതി; കേരളത്തിന് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് ഒവൈസിowaisi, congress, maharashtra election, ഓവൈസി, കോൺഗ്രസ്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്, Ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com