scorecardresearch
Latest News

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ശ്രീനഗറിലേക്ക് മടങ്ങി

ചെന്നൈയിലെ വീട്ടിലേക്ക് പോകാമായിരുന്ന അഭിനന്ദന്‍ പക്ഷെ, തന്റെ ശ്രീനഗറിലെ തന്റെ സ്‌ക്വാഡ്രണിലേക്ക് പോകാനാണ് തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ശ്രീനഗറിലേക്ക് മടങ്ങി

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ശ്രീനഗറിലേക്ക് മടങ്ങി. പാക്കിസ്ഥാന്‍ പിടിയില്‍ അകപ്പെട്ടതിനു ശേഷം മോചിതനായ അഭിനന്ദന്‍ ചൊവ്വാഴ്ചയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. വര്‍ധമാന് വ്യോമസേന ഡോക്ടര്‍മാര്‍ ഫിറ്റ്‌നസ് നല്‍കി.

ചികിത്സ പൂര്‍ത്തിയാക്കിയ അഭിനന്ദനോട് നാല് ആഴ്ചത്തേയ്ക്ക് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിർദേശിച്ചിരുന്നു. ഇക്കാലയളവില്‍ ചെന്നൈയിലെ വീട്ടിലേക്ക് പോകാമായിരുന്ന അഭിനന്ദന്‍ പക്ഷെ, തന്റെ ശ്രീനഗറിലെ തന്റെ സ്‌ക്വാഡ്രണിലേക്ക് പോകാനാണ് തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

Read More: ആരോഗ്യവാനെന്ന് തെളിഞ്ഞാൽ അഭിനന്ദൻ വീണ്ടും വിമാനം പറത്തും: ഐഎഎഫ് ചീഫ്

നാലാഴ്ചത്തെ വിശ്രമത്തിനു ശേഷം അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് അവലോകനം നടക്കും. അതിനു ശേഷമായിരിക്കും അദ്ദേഹം കോക്പിറ്റിലേക്ക് പോകുക.

ഫെബ്രുവരി 27 നാണ് പാക്കിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിനിടെ മിഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുൻപേ പാക്കിസ്ഥാന്റെ എഫ്-16 വിമാനം അഭിനന്ദന്‍ വെടിവച്ച് വീഴ്ത്തിയിരുന്നു. പിന്നീട് രണ്ടു ദിവസത്തിനു ശേഷമാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Wing commander abhinandan varthaman returns to his squadron in srinagar