ലൊസാഞ്ചൽസ്: കാലിഫോർണിയയിൽ ദുരിതം വിതച്ച് കാട്ടുതീ പടരുന്നു. കഴിഞ്ഞ ദിവസമാണ് ജനവാസ കേന്ദ്രത്തിലേക്ക് കാട്ടു തീ പടർന്നത്. ഏകദേശം ഇരുന്നൂറിലധികം കെട്ടിടങ്ങൾ തീ വിഴുങ്ങി. 45500 ഏ​​​ക്ക​​​ർ സ്ഥ​​​ലം ഇതുവരെ ക​​​ത്തി​​​ന​​​ശി​​​ച്ചു. കാ​​​ട്ട് തീ ​​​വ്യാ​​​പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ദ​​​ക്ഷി​​​ണ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ ര​​​ണ്ടു​​​ല​​​ക്ഷ​​​ത്തോ​​​ളം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു. ഇതിനിടെ വെ​​​ന്‍റരാ കൗ​​​ണ്ടി​​​യി​​​ൽ കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ ഗ​​​വ​​​ർ​​​ണ​​​ർ ജെ​​​റി ബ്രൗ​​​ൺ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു

മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് പ്രദേശത്ത് കാറ്റ് വീശുന്നത്. ഇത് കാട്ടു തീ പടരുന്നതിന് കാരണമാകുന്നുണ്ട്. ഇതുവരെ 1 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൃത്യമായ സമയത്ത് പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.

തീ അണയ്ക്കുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി 4000 അഗ്നി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മേഖലയിൽ വിന്യസിപ്പിച്ചിരിക്കുന്നത്. കൂടാതെ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനം ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്.

കാലിഫോർണിയയിലെ ആറ് പ്രധാന സ്ഥലങ്ങൾ അഗ്നിക്കിരയായിരുന്നു. ഇതിനു പുറമേ സാന്റാ ബാർബരെ, സാന്റിയാഗോ തുടങ്ങിയ നഗരങ്ങളിലേക്കും തീ പടരുന്നതായി റിപ്പോർട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook