/indian-express-malayalam/media/media_files/2026/01/31/union1-2026-01-31-17-14-42.jpg)
Union Budget 2026 Updates
Union Budget 2026 Updates: ന്യൂഡൽഹി: വ്യാഴാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ച 2025-26 സാമ്പത്തിക സർവേ, കാർഷിക-ഗ്രാമവികസന മേഖലകളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
Also Read:ബജറ്റ് 2026: നിർമലാ സീതാരാമൻ സ്വർണത്തിൽ തൊടുമോ? വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണ പരിധി മാറുമോ?
ഞായറാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഒമ്പതാമത് ബജറ്റ് അവതരിപ്പിക്കാനിരിക്കെ, സർവേയിലെ ഈ പ്രധാന നിർദ്ദേശങ്ങൾ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
സാമ്പത്തിക സർവേയിലെ പ്രധാന നിർദ്ദേശങ്ങൾ
നിലവിലെ യൂറിയ സബ്‌സിഡി സമ്പ്രദായത്തിൽ മാറ്റം വരുത്താൻ സർവേ ശുപാർശ ചെയ്യുന്നു. നിലവിൽ 45 കിലോ യൂറിയ ബാഗിന് 242 രൂപ എന്ന കുറഞ്ഞ നിരക്കിലാണ് സർക്കാർ നൽകുന്നത്. ഇതിന് പകരം യൂറിയയുടെ വിപണി വിലയിൽ ചെറിയ വർദ്ധനവ് വരുത്തുകയും, സബ്‌സിഡി തുക കർഷകർക്ക് കൃഷിഭൂമിയുടെ അളവ് (ഏക്കർ) അടിസ്ഥാനമാക്കി നേരിട്ട് കൈമാറുകയും ചെയ്യാനാണ് നിർദ്ദേശം.
Also Read:ഞായറാഴ്ച കേന്ദ്ര ബജറ്റ് ഇത് രണ്ടാം തവണ; അവസാനം അവതരിപ്പിച്ചത് 27 വർഷങ്ങൾക്ക് മുമ്പ്
ഇതുവഴി വളത്തിന്റെ അമിത ഉപയോഗം കുറയ്ക്കാനും നാനോ യൂറിയ, ജൈവവളങ്ങൾ എന്നിവയിലേക്ക് കർഷകരെ ആകർഷിക്കാനും സാധിക്കുമെന്ന് സർവേ വിലയിരുത്തുന്നു.
നെല്ലും ഗോതമ്പും മാത്രം കൃഷി ചെയ്യുന്ന രീതിയിൽ നിന്ന് മാറി മറ്റ് ലാഭകരമായ വിളകളിലേക്ക് കർഷകരെ ആകർഷിക്കാൻ പദ്ധതി വേണമെന്ന് സർവേ പറയുന്നു. താങ്ങുവില സമ്പ്രദായത്തിൽ മാറ്റം വരുത്താതെ തന്നെ, പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ചോളം എന്നിവ കൃഷി ചെയ്യാൻ കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനം നൽകാം.
ഒരു ഹെക്ടർ നെൽകൃഷിയിൽ നിന്ന് സർക്കാർ ലാഭിക്കുന്ന തുക (ഏകദേശം 1.36 ലക്ഷം രൂപ) മറ്റ് വിളകൾ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കാമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.
വിള വൈവിധ്യവൽക്കരണത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി ഫണ്ട് കണ്ടെത്തുന്ന രീതിയിലുള്ള മിഷനുകൾ സ്ഥാപിക്കണം. സംഭരണത്തിലൂടെയും പലിശയിനത്തിലും കേന്ദ്രം ലാഭിക്കുന്ന തുകയും, വളം സബ്‌സിഡി കുറയുന്നതിലൂടെ സംസ്ഥാനങ്ങൾ ലാഭിക്കുന്ന തുകയും ഇതിനായി വിനിയോഗിക്കാം.
ഗ്രാമീണ പൊതുസ്ഥലങ്ങളുടെ പുനരുദ്ധാരണം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കായി മേച്ചിൽപ്പുറങ്ങൾ, കുളങ്ങൾ, മറ്റ് ജലാശയങ്ങൾ തുടങ്ങിയ 'വില്ലേജ് കോമൺസ് സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 15 ശതമാനത്തോളം വരുന്ന ഇത്തരം സ്ഥലങ്ങളെ കൃത്യമായി തരംതിരിക്കാനും നിരീക്ഷിക്കാനും പ്രത്യേക നയം വേണമെന്നും സർവേ നിർദ്ദേശിക്കുന്നു.
ഇന്ത്യയുടെ തൊഴിൽശക്തിയുടെ 46.1 ശതമാനവും ആശ്രയിക്കുന്ന കാർഷിക മേഖലയെ സമ്പദ്‌വ്യവസ്ഥയുടെ ഒന്നാം എഞ്ചിൻ എന്നാണ് ധനമന്ത്രി വിശേഷിപ്പിച്ചത്. ഈ പശ്ചാത്തലത്തിൽ, സർവേ മുന്നോട്ടുവെച്ച ഈ വിപ്ലവകരമായ നിർദ്ദേശങ്ങൾ ബജറ്റിൽ എത്രത്തോളം പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
Read More:"ആ പ്രക്രിയ ഇനി തുടരുമെന്ന് തോന്നുന്നില്ല"; എൻസിപി ലയന ചർച്ചകളിൽ മൗനം വെടിഞ്ഞ് ശരദ് പവാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us