വാഷിങ്ടൺ: ഇന്ത്യാ സന്ദർശനത്തിൽ വ്യാപാരം ചർച്ചയാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ”നരേന്ദ്ര മോദിയെ എനിക്ക് ഇഷ്ടമാണ്. ഞങ്ങൾ തമ്മിലുളള കൂടിക്കാഴ്ചയിൽ വ്യാപാരം ചർച്ച ചെയ്യും. ഇന്ത്യയിൽ ഇറക്കുമതി തീരുവ വളരെ കൂടുതലാണ്. ലോകത്തിൽവച്ച് ഇറക്കുമതി തീരുവ കൂടുതലുളള രാജ്യം ഇന്ത്യയാണ്,” ട്രംപ് പറഞ്ഞു.
അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി ആളുകൾ എത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. ”ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നിലേക്കുള്ള വഴിയിൽ 60 ലക്ഷം മുതൽ ഒരു കോടിയോളം ആളുകൾ എന്നെ സ്വീകരിക്കാൻ നിൽക്കുമെന്ന് ഞാൻ കേൾക്കുന്നു, അത് പുതിയതും മനോഹരവുമാണ്. ഒരു കോടി ആളുകൾ എന്നെ അഭിവാദ്യം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്,” ട്രംപ് പറഞ്ഞു.
#WATCH US President Donald Trump: I am going to India next week, and we are talking trade. They have been hitting us very hard for many years. I really like PM Modi but we gotta talk a little business. One of the highest tariffs in the world is India pic.twitter.com/ZVUcD8g7Oq
— ANI (@ANI) February 21, 2020
അതേസമയം, ഇന്ത്യയുമായി വലിയ വ്യാപാര കരാർ ഉണ്ടാവില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് കരാർ ഒപ്പുവയ്ക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ, യുഎസിനോടു വേണ്ട രീതിയിൽ പെരുമാറുന്നില്ലെന്നതാണ് വ്യാപാര കരാറിനു തടസമായി ട്രംപ് സൂചിപ്പിച്ചത്. ഇന്ത്യ ചുമത്തുന്ന ഉയർന്ന ഇറക്കുമതി തീരുവയാണ് യുഎസിന്റെ പ്രധാന പ്രശ്നം.
Read Also: കേരള കോൺഗ്രസ് ജേക്കബ് വിഭാഗം പിളർന്നു; ജോസഫ് വിഭാഗവുമായി ലയനത്തിന്
എന്നാൽ പ്രതിരോധ മേഖലയിൽ കര, നാവിക സേനകൾക്കായി 24 ഹെലികോപ്റ്റർ വാങ്ങാനുള്ള കരാർ ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഒപ്പുവയ്ക്കുമെന്നാണ് സർക്കാർ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook