scorecardresearch
Latest News

മാണ്ഡ്യയിൽ ബിജെപി പിന്തുണയോടെ സുമലത മത്സരിക്കുമോ?

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സഹായത്തോടെയാണ് മാണ്ഡ്യയിൽനിന്നു സുമലത സ്വതന്ത്രയായി വിജയിച്ചത്

Karnataka polls 2023, Sumalatha Ambareesh, Karnataka BJP, Karnataka jds, Mandya, Karnataka assembly elections, indian express, political pulse
ഫൊട്ടൊ: സുമലത അംബരീഷ്| ഫെയ്സ്ബുക്ക്

ബെംഗളൂരു: മാണ്ഡ്യയിൽ നിന്ന് ബിജെപി പിന്തുണയോടെ സുമലത മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ. സുമലതയുടെ ഭർത്താവ് അംബരീഷ് കർണാടകയിലെ ജനപ്രിയ നടനും കോൺഗ്രസ് നേതാവുമായിരുന്നു. 2019-ൽ, അദ്ദേഹത്തിന്റെ മരണത്തിന് ഒരു വർഷത്തിനുശേഷമാണ്, സുമലത അംബരീഷ് കോൺഗ്രസിന്റെ പിന്തുണയോടെ മാണ്ഡ്യയിൽ നിന്ന് സ്വതന്ത്രയായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ജനതാദളിനെ (സെക്കുലർ) അതിന്റെ കോട്ടയിൽ തറപറ്റിച്ച സുമലത ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചേക്കും.

മാണ്ഡ്യയിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് ബിജെപി തന്നോട് അക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്ന് സുമലത അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ സുമലതയെ മാണ്ഡ്യയിൽ നിന്ന് മത്സരിപ്പിക്കുമെന്ന് സംസ്ഥാന ബിജെപി വക്താവ് എം.ജി.മഹേഷ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. “ഇനിയും ഒരുപാട് സമയമുണ്ട്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ സുമലതയെ ബിജെപി സ്ഥാനാർത്ഥിയാക്കും, ” മഹേഷ് പറഞ്ഞു.

സുമലതയ്ക്ക് വലിയ പിന്തുണ ലഭിക്കില്ലെന്നും, കോൺഗ്രസിന്റെയും കർഷക ഗ്രൂപ്പുകളുടെയും പിന്തുണ മൂലമാണ് 2019 ലെ തിരഞ്ഞെടുപ്പിൽ അവർ വിജയിച്ചതെന്നും സുമലതയുടെ വിരോധികൾ പറയുന്നു. ബിജെപി ക്കുള്ള പിന്തുണയും “നന്ദിനി വേഴ്സസ് അമുൽ” ചർച്ചയിലെ മൗനവും അംബരീഷിന്റെ അനുയായികൾക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്നാണ് ചില പ്രാദേശിക നേതാക്കൾ പറയുന്നത്. മാണ്ഡ്യ ജില്ലാ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ യൂണിയൻ ലിമിറ്റഡ്, സംസ്ഥാനത്തെ ഏറ്റവും വലിയ പാൽ സഹകരണ സംഘങ്ങളിൽ ഒന്നാണ്. ലക്ഷക്കണക്കിന് കർഷകർ 1,279 ക്ഷീര സഹകരണ സംഘങ്ങളിലേക്ക് പാൽ നൽകുന്നുണ്ട്.

അംബരീഷിന്റെ അനുയായികളിൽ നല്ലൊരു പങ്കും സുമലതയുടെ ഒപ്പമുണ്ട്. കൂടാതെ ഒരു വനിത എംപി എന്ന നിലയിൽ അവർക്ക് മികച്ച സ്ത്രീ പിന്തുണയുമുണ്ട്. ജില്ലയിലെ ഏഴ് നിയമസഭാ സീറ്റുകളിലും ഞങ്ങൾ നല്ല ഫലം പ്രതീക്ഷിക്കുന്നു. പാർട്ടിക്കുള്ള സുമലതയുടെ പിന്തുണ ജില്ലയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് മഹേഷ് പറഞ്ഞു.

ജെഡി(എസ്)ന്റെ ശക്തികേന്ദ്രവും കോൺഗ്രസിന്റെ സാന്നിധ്യവുമുള്ള മാണ്ഡ്യയെ തകർക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. സുമലതയുടെ പിന്തുണ നേടുന്നത് ഈ ആസൂത്രണത്തിന്റെ ഭാഗമാണ്. 2018ൽ ജില്ല ജെഡി(എസ്)ന് അനുകൂലമായിരുന്നു. ഏഴ് സീറ്റുകളാണ് അവർ നേടിയത്. അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും അംബരീഷും തമ്മിലുള്ള ഭിന്നതയാണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

രണ്ട് പ്രതിപക്ഷ പാർട്ടികൾക്കും ആധിപത്യമുള്ള പഴയ മൈസൂരു മേഖലയുടെ ഭാഗമാണ് മാണ്ഡ്യ. 2008ലും 2013ലും ഇവിടെ യഥാക്രമം 48 നിയമസഭാ സീറ്റുകളിൽ 26ഉം 23ഉം നേടി കോൺഗ്രസ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, 25 നിയമസഭാ മണ്ഡലങ്ങൾ നേടിയ ജെഡി(എസ്) കഴിഞ്ഞ തവണ വിജയിക്കുകയും കോൺഗ്രസിന്റെ എണ്ണം 16 ആയി കുറയുകയും ചെയ്തു. ഇതാണ് ബിജെപി തകർക്കാൻ ശ്രമിക്കുന്നത്.

മാണ്ഡ്യ ജില്ലയിൽ ഒരു പുതിയ തരംഗം ആരംഭിക്കുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ എല്ലാവരെയും അമ്പരപ്പിക്കുമെന്ന് സുമലത പറയുന്നു. വംശീയ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ടെന്നും കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിലെ ഏഴ് എംഎൽഎമാരെ ഉചിതമായ പാഠം പഠിപ്പിക്കേണ്ട സമയമാണിതെന്നും അവർ ജെഡി(എസ്)നെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു. മാണ്ഡ്യയുടെ വികസനം അവഗണിച്ച ജെഡി (എസ്) നെ എംപി പരിഹസിച്ചു. ചിലർക്ക് വോട്ട് ലഭിച്ചു. എന്നാൽ വികസനം മറ്റ് എവിടെയോ പോയെന്ന് അവർ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Will sumalatha ambareesh contest from mandya in bjp ticket