scorecardresearch

'സനാതന ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞത് ഇനിയും ആവര്‍ത്തിക്കും'; ബിജെപിയുടെ വിമര്‍ശനങ്ങളെ തള്ളി ഉദയനിധി

ബിജെപി ഫയല്‍ ചെയ്യുന്ന എന്ത് കേസും നേരിടാന്‍ താന്‍ തയാറാണെന്നും ഉദയനിധി പ്രതികരിച്ചിരുന്നു

ബിജെപി ഫയല്‍ ചെയ്യുന്ന എന്ത് കേസും നേരിടാന്‍ താന്‍ തയാറാണെന്നും ഉദയനിധി പ്രതികരിച്ചിരുന്നു

author-image
WebDesk
New Update
Udayanidhi Stalin | BJP | News

Photo: Facebook/ Udhayanidhi Stalin

സനാതന ധര്‍മ്മത്തെ തുടച്ച് നീക്കണമെന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി തിമിഴ്നാട് കായിക മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. താന്‍ അപലപിച്ചത് ജാതി വ്യവസ്ഥയെയാണെന്നും അത് ഇനിയും ആവര്‍ത്തിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.

Advertisment

"കഴിഞ്ഞദിവസം ഒരു ചടങ്ങില്‍ വച്ച് സനാതന ധര്‍മ്മത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ഞാന്‍ എന്താണൊ പറഞ്ഞത്, അത് ഇനിയും ഇനിയും ആവര്‍ത്തിക്കുക തന്നെ ചെയ്യും. ‍ഞാന്‍ ഹിന്ദു മതം മാത്രമല്ല ഉദ്ദേശിച്ചത്, എല്ലാ മതങ്ങളേയുമാണ്. ജാതി വ്യത്യാസങ്ങളെയാണ് ഞാന്‍ അപലപിച്ചത്," ഉയനിധിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഉദയനിധിയുടെ പ്രസ്താവന തമിഴ്നാട്ടില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ ബിജെപി ആഗ്രഹിക്കുന്നില്ല എന്നാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഇന്ത്യ മുന്നണിയിലേക്ക് തന്നെ വിരല്‍ ചൂണ്ടുകയാണ് ബിജെപി. ഉദയനിധി മാപ്പ് പറയണമെന്നും ഇന്ത്യ മുന്നണിയിലെ അംഗങ്ങള്‍ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം.

Advertisment

ബിജെപി ഫയല്‍ ചെയ്യുന്ന എന്ത് കേസും നേരിടാന്‍ താന്‍ തയാറാണെന്നും ഉദയനിധി പ്രതികരിച്ചിരുന്നു.

Bjp Mk Stalin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: