ലക്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെതിരെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം. അയോധ്യ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യം മുഴക്കിയത്. ലക്നൗവില്‍ നിന്നുളള ലോക്സഭാ അംഗമായ അദ്ദേഹം യുവ കുംഭം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ഇതിനിടെയാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കിയത്. തുടര്‍ന്ന് അദ്ദേഹത്തിന് മിനിറ്റുകളോളം പ്രസംഗം നിര്‍ത്തേണ്ടതായി വന്നു. പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടിരുന്നവരാണ് പെട്ടെന്ന് എഴുന്നേറ്റ് പ്രതിഷേധിച്ചത്. തുടര്‍ന്ന് രാജ്നാഥ് സിങ് തന്റെ പ്രസംഗം അവസാനിപ്പിച്ച് മിണ്ടാതിരുന്നു.

‘രാമക്ഷേത്രം പണിയുന്ന പാര്‍ട്ടിക്ക് മാത്രമായിരിക്കും ഞങ്ങള്‍ വോട്ട് ചെയ്യുക’ എന്ന് പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു. സംഘാടകര്‍ പ്രതിഷേധക്കാരോട് മിണ്ടാതിരിക്കാന്‍ പറഞ്ഞെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് അഞ്ച് മിനിറ്റോളം രാജ്നാഥ് സിങ്ങിന്റെ പ്രസംഗം തടസ്സപ്പെട്ടു. മിണ്ടാതിരുന്നാല്‍ മാത്രമേ താന്‍ പ്രസംഗിക്കുകയുളളൂവെന്ന് രാജ്നാഥ് സിങ് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ