Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ആർഎസ്എസിനെ ഇനി സഘപരിവാർ എന്ന് വിളിക്കില്ല; കാരണം വ്യക്തമാക്കി രാഹുൽ

ആർ‌എസ്‌എസിനെയും അനുബന്ധ സംഘടനകളെയും സംഘപരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നതായും രാഹുൽ പറഞ്ഞു

ന്യൂഡൽഹി: ആർ‌എസ്‌എസിനെയും അനുബന്ധ സംഘടനകളെയും ‘സംഘപരിവാർ’ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പരിവാർ എന്നത് കുടുംബത്തെയാണ് അർത്ഥമാക്കുന്നത്. ഒരു കുടുംബത്തിൽ സ്ത്രീകളുണ്ടാവുമെന്നും അവിടെ മുതിർന്നവരോടുള്ള ആദരവ്, അനുകമ്പ, വാത്സല്യം എന്നിവയാണ് കുടുംബത്തിലുണ്ടാവുകയെന്നും പറഞ്ഞ രാഹുൽ ആർഎസ്എസ് സംഘടനയിൽ ഇവയൊന്നുമില്ലെന്നും പറഞ്ഞു.

രാഷ്ട്രീയ സ്വയംസേവക സംഘത്തെ ‘സംഘപരിവാർ’, അഥവാ ഐക്യകുടുംബം എന്ന് ഇനി പരാമർശിക്കില്ലെന്ന് രാഹുൽ ട്വീറ്റിൽ പറഞ്ഞു. “ആർ‌എസ്‌എസിനെയും അനുബന്ധ സംഘടനകളെയും സംഘപരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഞാൻ വിശ്വസിക്കുന്നു – കുടുംബത്തിൽ സ്ത്രീകളുണ്ട്, പ്രായമായവരോട് ബഹുമാനമുണ്ട്, അനുകമ്പയും വാത്സല്യവും ഉണ്ട് – അത് ആർ‌എസ്‌എസിൽ ഇല്ല,” അദ്ദേഹം പറഞ്ഞു. “ഇനി ഞാൻ ആർ‌എസ്‌എസിനെ‘ സംഘ പരിവാർ ’എന്ന് വിളിക്കില്ല!” കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

Read More: ഡല്‍ഹി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കറുത്ത ദിനമെന്ന് ആം ആദ്‌മി

കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾ ഉത്തർപ്രദേശിൽ ആക്രമിക്കപ്പെട്ട സംഭവം സംഘപരിവറിന്റെ വിദ്വേഷ പ്രചാരണത്തിന്റെ ഫലമാണെന്ന് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ നിർത്താനും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കാനുമുള്ള സംഘപരിവറിന്റെ “നീചമായ പ്രചാരണ” ത്തിന്റെ ഫലമാണ് ആ സംഭവമെന്ന് രാഹുൽ പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Will no longer call rss sangh parivar its a misnomer rahul

Next Story
കരസേനയിൽ വനിത ഉദ്യോഗസ്ഥർക്കും സ്ഥിര നിയമനം; സുപ്രീം കോടതി ഉത്തരവ്permanent commission to women, Indian army, Indian navy, supreme court
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express