ന്യൂഡൽഹി: സിപിഎം വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കിയാൽ തങ്ങൾ ഇടതുപക്ഷത്ത് നിന്ന് വിടുമെന്ന് ഫോർവേഡ് ബ്ലോക്. ഇക്കാര്യം ബംഗാൾ സംസ്ഥാന ഘടകത്തെ അറിയിച്ചതായി ഫോർവേഡ് ബ്ലോക് നേതാവ് നരേൻ ചാറ്റർജി പറഞ്ഞു.

ബംഗാളിൽ ബിജെപിയെയും തൃണമൂലിനെയും പരാജയപ്പെടുത്താൻ സിപിഎം ആണ് കോൺഗ്രസുമായി സഖ്യമെന്ന ആവശ്യത്തിന് ഊന്നൽ നൽകിയിരിക്കുന്നത്. സിപിഎമ്മും, സിപിഐയും ഫോർവേഡ് ബ്ലോക്കും ആർഎസ്‌പിയുമാണ് ബംഗാളിലെ ഇടതുപക്ഷത്തെ പ്രധാന ശക്തികൾ.

എന്നാൽ ഇടതുപക്ഷത്തെ സിപിഐക്കും, ആർഎസ്‌പിക്കും, ഫോർവേഡ് ബ്ലോക്കിനും ഈ തിരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് പോകുന്നതിനോട് താത്പര്യമില്ല. 2016 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പിന്തുണ കൊണ്ട് കോൺഗ്രസിനാണ് നേട്ടമുണ്ടായതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ചർച്ച സജീവമായി നടക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ