ന്യൂഡല്‍ഹി : മൂന്നു മാസത്തിനകം ഡല്‍ഹിയിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ്റൂമുകളിലെല്ലാം സിസിടിവി ക്യാമറ ഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ” ഓരോ രക്ഷിതാവിനും ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ കുട്ടികളെ ഫോണില്‍ കാണാനാകും. വ്യവസ്ഥയെ സുതാര്യമാക്കുന്നതോടൊപ്പം കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമാണ് ഈ നടപടി.” അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് നടന്ന ഒരു യോഗത്തിലും ഡല്‍ഹി മുഖ്യമന്ത്രി പങ്കെടുത്തു. വിദ്യാഭ്യാസമന്ത്രി മനീഷ് ശിഷോഡിയ, പൊതുമരാമത്ത് വകുപ്പ് മന്ത്രി സത്യേന്ദര്‍ സിങ്, ചീഫ് സെക്രട്ടറി അന്‍ശു പ്രകാശ്, വിദ്യാഭാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഗുഡ്ഗാവില്‍ എഴുവയസ്സുകാരിയായ വിദ്യാര്‍ഥിനീ കൊല്ലപ്പെട്ടതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം. ഗുഡ്ഗാവിലെ ഗാന്ധിനഗറിലുള്ള ഡല്‍ഹി സ്കൂളില്‍ നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് തൊട്ടടുത്ത ദിവസമാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ