ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ നയം രൂപീകരിക്കുമെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ്. ഇതിനായി വിവിധ മാധ്യമങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ചര്‍ച്ചയ്ക്ക് വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന പ്രചരണങ്ങള്‍ പിന്‍പറ്റി രാജ്യത്ത് പലയിടത്തും ആള്‍കൂട്ട അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ച രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി.
“സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം എന്നത് വലിയൊരു പ്രശ്നം തന്നെയാണ്. ഒരു ഭാഗം മാത്രം കണക്കിലെടുത്തുകൊണ്ട് ഒരു ധാരണയിലെത്താന്‍ നമ്മുക്കാവില്ല” വെങ്കയ്യ നായിഡു പറഞ്ഞു.
വിഷയം വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കം വരുന്നവരുമായി ചര്‍ച്ച ചെയ്യണം എന്നും ദേശീയാടിസ്ഥാനത്തില്‍ ഒരു നയരൂപീകരണം ഉണ്ടാവണം എന്നും വെങ്കയ്യ നായിഡു പറഞ്ഞു. “രാജ്യാന്തര മാനങ്ങളുള്ള ഒന്നാണത്” ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.