തമിഴ്‌നാട് നിയമസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറെന്ന് രജനികാന്ത്

രജനിയുടെ പാര്‍ട്ടിയായ രജനി മക്കള്‍ മന്‍ഡ്രം ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല

Rajinikanth, Rajinikanth elections, Rajinikanth tamil nadu elections, Rajinikanth tamil nadu assembly elections, Rajinikanth party, Rajinikanth politics, Rajinikanth elections tamil nadu

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി രജനികാന്ത്. ഏപ്പോഴാണോ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് അപ്പോള്‍ താന്‍ തയ്യാറായിരിക്കുമെന്നും മെയ് 23 ന് ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും രജനി പറഞ്ഞു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ലോകസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 38 ലോകസഭാ സീറ്റുകളിലേക്കും 18 നിയമസഭാ സീറ്റുകളിലേക്കുമാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനം ഭരിക്കുന്ന എഐഎഡിഎംകെയ്ക്ക് ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.

ആകെ 234 സീറ്റുകളാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. ഇതില്‍ 22 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതില്‍ 18 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അധികാരം നേടാന്‍ 116 സീറ്റുകളാണ് വേണ്ടത്. എഐഎഡിഎംകെയ്ക്ക് ഇപ്പോള്‍ 108 സീറ്റുകളാണുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റെങ്കിലും നേടാനാകണം എന്ന സ്ഥിതിയിലാണ് എഐഎഡിഎംകെയ്ക്ക്.

ഉപതിരഞ്ഞെടുപ്പില്‍ 15 സീറ്റ് നേടാനാകുമെന്ന് ഡിഎംകെ അവകാശപ്പെട്ടിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതേസമയം, രജനിയുടെ പാര്‍ട്ടിയായ രജനി മക്കള്‍ മന്‍ഡ്രം ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Will contest tamil nadu assembly polls says rajinikanth

Next Story
‘ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് എന്റെ ശാപം മൂലം’; അധിക്ഷേപം ചൊരിഞ്ഞ് പ്രഗ്യാ സിങ് ഠാക്കൂര്‍sadhvi pragya thakur, sadhvi pragya thakur bjp, sadhvi pragya hemant karkare, bjp bhopal candidate, bjp bhopal candidate sadhvi pragya thakur, hemant karkare, hemant karkare sadhvi pragya, sadhvi pragya latest news, sadhvi pragya news, bjp news, sadhvi pragya singh thakur, sadhvi pragya singh thakur bjp
The moderation of comments is automated and not cleared manually by malayalam.indianexpress.com