/indian-express-malayalam/media/media_files/uploads/2018/05/amit-shah.jpg)
ഹൈദരാബാദ്: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ഹൈദരാബാദിൽ വെളളിയാഴ്ച പാർട്ടി നേതാക്കൾക്കായി നടത്തിയ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്നാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ കുറിച്ച് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ലെന്ന് ബിജെപി അദ്ധ്യക്ഷൻ വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും അടിത്തറ ശക്തമാക്കാൻ അമിത് ഷാ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ഇതിന് പുറമെ കൂടുതൽ സീറ്റുകളുളള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ കൂടുതൽ റാലികളിൽ മോദി പങ്കെടുക്കും. പഞ്ചാബിലെ മാലോത്തിൽ നിന്നാണ് റാലികളുടെ തുടക്കം.
ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രചാരണ പരിപാടികൾക്ക് ബിജെപി തുടക്കം കുറിച്ചിട്ടുണ്ട്. ഇത് പൂർണ്ണാർത്ഥത്തിൽ ആരംഭിച്ചില്ലെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ദേശീയ നേതാക്കൾ പങ്കെടുക്കേണ്ട റാലികളെ കുറിച്ച് ധാരണയായിട്ടുണ്ട്.
ഇത് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി 50 റാലികളിൽ പങ്കെടുക്കും. രാജ്നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവർക്കൊപ്പം അമിഷ് ഷായും 50 വീതം റാലികളിൽ സംസാരിക്കും. 2-3 ലോക്‌സഭ മണ്ഡസലങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് തീരുമാനം.
ഫെബ്രുവരി മുതലാണ് റാലികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപ് തന്നെ 400 ഓളം ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നേട്ടങ്ങളെത്തിക്കാനാവും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.