scorecardresearch

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിക്കും: ഹരീഷ് റാവത്ത്

രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ ബിജെപി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ലെന്നും അവരുടെ ലക്ഷ്യം രാഷ്ട്രീയ നേട്ടം മാത്രമാണെന്നും റാവത്ത്

രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ ബിജെപി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ലെന്നും അവരുടെ ലക്ഷ്യം രാഷ്ട്രീയ നേട്ടം മാത്രമാണെന്നും റാവത്ത്

author-image
WebDesk
New Update
Harish Rawat, uttarakhand

ഡെഹ്‌റാഡൂണ്‍: ലോകസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. നേരത്തെ രണ്ട് തവണ അധികാരത്തിലെത്തിയപ്പോഴും രാമക്ഷേത്ര നിര്‍മ്മാണത്തിന് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

തന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ പ്രസ്താവന എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് ഇതുവരേയും എതിര്‍ത്തിട്ടില്ലെന്നുമായിരുന്നു റാവത്തിന്റെ വിശദീകരണം.

രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ ബിജെപി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ലെന്നും അവരുടെ ലക്ഷ്യം രാഷ്ട്രീയ നേട്ടം മാത്രമാണെന്നും റാവത്ത് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രതികരണങ്ങളേയും അദ്ദേഹം ചോദ്യം ചെയ്തു.

മോദി മാത്രമല്ല രാജ്യത്തെ ദേശസ്‌നേഹികളെന്നും രാജ്യത്തെ എല്ലാവരും ദേശസ്‌നേഹികളാണെന്നും റാവത്ത് പറഞ്ഞു.

Advertisment
Congress Ram Temple Ayodhya Land Dispute

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: