ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് വേണ്ടി മ്യൂസിയം പണിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില ദേശീയ നേതാക്കള്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചിട്ടില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറുമായി ബന്ധപ്പെട്ടുള്ള ഒരു പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ സേവിച്ച എല്ലാ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും വേണ്ടി ഒരു മ്യൂസിയം നിര്‍മ്മിക്കും. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളും സംഭവവികാസങ്ങളും പങ്കുവയ്ക്കാന്‍ മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബാഗങ്ങളെ ക്ഷണിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

Read Also: കോട്ട്​ ധരിച്ച്​ കൊണ്ട്​ കുളിക്കാൻ മൻമോഹനേ കഴിയു എന്ന്​ നരേന്ദ്ര മോദി

ചിലരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ കാരണം ചില സമുന്ന നേതാക്കള്‍ക്ക് അര്‍ഹിച്ച ആദരം ലഭിക്കാതെ പോയിട്ടുണ്ട്. ബാബാ സാഹേബ് അബ്ദേക്കറും സര്‍ദാര്‍ വല്ലഭായ് പട്ടേലുമൊക്കെ അതില്‍ ഉള്‍പ്പെടും. അവരെയെല്ലാം ആദരിക്കുന്നതിന് വേണ്ടിയാണ് ഇതെന്നും മോദി ന്യൂഡല്‍ഹിയില്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ സംസ്‌കാരവും തത്വങ്ങളും ഉള്ള മികച്ച നേതാവായിരുന്നു എന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook