മുസാഫർനഗർ (ഉത്തർപ്രദേശ്): പശുക്കളെ കൊല്ലുകയും അവയോട് അനാദരവ് കാട്ടുകയും ചെയ്യുന്നവരുടെ കൈയ്യും കാലും തല്ലി ഒടിക്കുമന്ന് ബിജെപി എംഎൽഎ. ഖട്ടൗലിയിൽ നിന്നുളള എംഎൽഎ വിക്രം സെയ്നിയാണ് വിവാദ പരാമർശം നടത്തിയത്. ഇന്നലെ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു എംഎൽഎയുടെ വിവാദ പ്രസ്താവന.

വിക്രം സെയ്നി ഇത്തരത്തിൽ വിവാദ പ്രസ്താവന നടത്തുന്നത് ഇതാദ്യമല്ല. മുസാഫർനഗറിൽ കലാപം ഉണ്ടായപ്പോൾ വിക്രം സെയ്നി നടത്തിയ പ്രസംഗം വൻ വിവാദമായിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടിയും വന്നിട്ടുണ്ട്.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റെടുത്തതിനു പിന്നാലെ അറവുശാലകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിയമവിരുദ്ധമായും അനധികൃതമായും പ്രവർത്തിക്കുന്ന മുഴുവൻ അറവുശാലകളും പൂട്ടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ലൈസൻസോടെ പ്രവർത്തിക്കുന്ന അറവുശാലകൾ പൂട്ടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ