Latest News

കര്‍ണാടക: സ്പീക്കര്‍ അയോഗ്യരാക്കിയ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍

രാജിവച്ച 13 എംഎല്‍എമാരെയും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയുമാണ് സ്പീക്കര്‍ അയോഗ്യനാക്കിയത്.

Rebel MLA Congress MLA Karnataka

ബെംഗളൂരു: സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ അയോഗ്യരാക്കിയ കര്‍ണാടക എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ 13 വിമത എംഎല്‍എമാരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്.രാജി വച്ച തങ്ങളെ അയോഗ്യരാക്കാന്‍ കഴിയില്ലെന്നാണ് എംഎല്‍എമാരുടെ വാദം. സ്പീക്കറുടെ നടപടി സര്‍ക്കാര്‍ താഴെപ്പോയതിലെ പ്രതികാര നടപടിയാണെന്നും എംഎല്‍എമാര്‍ ആരോപിക്കുന്നു.

കര്‍ണാടകയിലെ 14 എംഎല്‍എമാരെ കൂടി സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ ഇന്ന് അയോഗ്യരാക്കി. രാജിവച്ച 13 എംഎല്‍എമാരെയും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയുമാണ് സ്പീക്കര്‍ അയോഗ്യനാക്കിയത്. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ 3 എംഎല്‍എമാരെയുമാണ് ഇന്ന് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. നേരത്തെ 3 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ എണ്ണം 17 ആയി. എംഎല്‍മാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരാതിയും തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാകടത്തില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സ്പീക്കറുടെ നടപടിയെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അയോഗ്യരായ എംഎല്‍എമാര്‍ സഭയില്‍ ഇല്ലെങ്കിലും ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കും. കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

പതിനെട്ട് ദിവസം നീണ്ട നാടകങ്ങള്‍ക്കൊടുവിലാണ്, കുമാരസ്വാമി മന്ത്രിസഭ പരാജയം സമ്മതിച്ചത്. തിങ്കളാഴ്ച വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് സര്‍ക്കാര്‍ വീണതിന് തൊട്ടുപിന്നാലെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദവുമായി ബിജെപി രംഗത്തെത്തി. അടുത്തത് സുസ്ഥിര സര്‍ക്കാരായിരിക്കുമെന്നും കര്‍ഷകര്‍ക്ക് ഇനി നല്ല കാലമായിരിക്കുമെന്നുമാണ് യെഡിയൂരപ്പ പ്രതികരിച്ചത്. അടുത്ത സര്‍ക്കാരിന് ആശംസകള്‍ അറിയിച്ചതല്ലാതെ, മറ്റൊന്നും പറയാന്‍ എച്ച്.ഡി.കുമാരസ്വാമി തയ്യാറായില്ല.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Will approach supreme court rebel karnatka mlas after disqualification

Next Story
തലപ്പത്തെ അവ്യക്തത കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിക്കുന്നു: ശശി തരൂര്‍Shashi Tharoor, ശശി തരൂർ,Congress, കോണ്‍ഗ്രസ്,Rahul Gandhi,രാഹുല്‍ ഗാന്ധി, Priyanka Gandhi, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com