‘നിങ്ങളാണ് എന്റെ ഹീറോ’; മലയാളി ഐഎഎസ് ഉദ്യോഗസ്ഥനെ ചേര്‍ത്ത് പിടിച്ച് ഭാര്യ

പൊലീസ് സ്റ്റേഷനില്‍ വച്ച് യുവാവിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു

കൊല്‍ക്കത്ത: മലയാളി ഐഎഎസ് ഓഫീസറും ഭാര്യയും ചേർന്ന് യുവാവിനെ പൊലീസ് സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തായതിന് പിന്നാലെ കൊല്‍ക്കത്ത സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ വച്ച് വിനോദ് കുമാർ സർക്കാർ എന്ന യുവാവിനെ ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ആലിപൂർദുവാർ ജില്ലാ മജിസ്ട്രേറ്റാണ് നിഖിൽ നിർമൽ. പ്രതിയെ പിടികൂടിയതറിഞ്ഞ് ഇയാളും ഭാര്യയും ഞായറാഴ്ച പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. മർദ്ദനമേറ്റ് അവശനായ യുവാവ് ഐഎഎസ് ഓഫീസറുടെ കാല് പിടിക്കുന്നതും വീണ്ടും മർദ്ദനം തുടരുന്നതും വീഡിയോയിൽ കാണാം.

കൊച്ചി സ്വദേശിയായ ഐഎഎസ് ഉദ്യോഗസ്ഥനായ നിഖിൽ നിർമലും ഭാര്യ നന്ദിനി കൃഷ്ണനുമാണ് യുവാവിനെ മര്‍ദ്ദിച്ചത്. നന്ദിനിയുടെ ഫെയ്സ്ബുക്ക് ടൈം ലൈനില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് യുവാവിനെ പൊലീസ് പിടികൂടിയത്. സംഭവം വിവാദമായതിന് പിന്നാലെ ഭര്‍ത്താവിനെ പിന്തുണച്ച് നന്ദിനി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. വിവാഹം കഴിക്കുമ്പോള്‍ തന്നെ സംരക്ഷിക്കാമെന്ന് ഭര്‍ത്താവ് ഉറപ്പ് പറഞ്ഞിരുന്നുവെന്നും അതുകൊണ്ട് അദ്ദേഹം തന്റെ ഹീറോ ആണെന്നും നന്ദിനി ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘ഐ ലവ് യു നിഖിൽ, അങ്ങയെയോർത്ത് അഭിമാനിക്കുന്നു. അങ്ങയുടെ ഭാര്യയും കുഞ്ഞുങ്ങളുടെ അമ്മയുമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഞാൻ മരിക്കുകയാണെങ്കിൽ പോലും ഒരാളുടെയും വിരൽ അങ്ങേക്കെതിരെ ഉയരാൻ ഞാനനുവദിക്കില്ല. ഒരു മതിൽ പോലെ ഞാൻ അങ്ങേക്കരികിൽ നിൽക്കും. എന്നും,’ നന്ദിനി ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘പറഞ്ഞത് മതി, നിങ്ങള്‍ക്ക് അദ്ദേഹത്തെ നീക്കം ചെയ്യണമെങ്കില്‍ അങ്ങനെ ചെയ്യൂ. പക്ഷെ ഒരു ഭാര്യയും കുഞ്ഞുമുളള കുടുംബത്തെ ഇങ്ങനെ ദ്രോഹിക്കരുത്. അദ്ദേഹമാണെന്റെ യഥാര്‍ത്ഥ ഹീറോ. അടി കൊണ്ടയാള്‍ക്ക് കിട്ടേണ്ടതാണ് കിട്ടിയത്. നിങ്ങളുടെ ഭാര്യയോടോ സഹോദരിയോടോ ഒരാള്‍ ഇത്രയും അശ്ലീലമായ കാര്യം പറഞ്ഞാല്‍ നിങ്ങള്‍ അത് സഹിക്കുമോ?, നന്ദിനി ചോദിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Wife of ias officer who thrashed alleged eve teaser comes out in his defence

Next Story
ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com