ഹൈദരാബാദ്: സത്രീ സുഹൃത്തിനോട് ചാറ്റ് ചെയ്യുന്നതിന് ഭാര്യ വിലക്ക് കല്‍പ്പിച്ചതിനെ തുടര്‍ന്ന് സെക്കന്ധരാബാദില്‍ യുവാവ് ആത്മഹത്യ ചെയ്തു. സുഹൃത്തുമായി നിരന്തരം ചാറ്റ് ചെയ്തതിന്റെ പേരില്‍ ഭാര്യ പ്രശ്‌നമുണ്ടാക്കുകയും വഴക്കു പറയുകയും ചെയ്തതിന് തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.

യുവാവിന്റെ മരണവാര്‍ത്തയറിഞ്ഞ മനംനൊന്ത് സ്ത്രീസുഹൃത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇലക്ട്രിഷ്യന്‍ ആയ കെ. ശിവകുമാര്‍(27) ശനിയാഴ്ച രാത്രിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പിന്നീട് ഈ വിവരം അറിഞ്ഞ അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് സി. വെണ്ണെല(19)യും ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓഗസ്റ്റ് 15നാണ് ശിവകുമാറിന്റെ വിവാഹം കഴിയുന്നത്. സുഹൃത്തുമായി ശിവകുമാര്‍ ചാറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് ഭാര്യ നിരന്തരം പ്രശ്‌നമുണ്ടാക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ തമ്മില്‍ കലഹം മൂത്തു. നിരന്തര കലഹങ്ങളില്‍ മനംനൊന്ത് ശിവകുമാര്‍ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook