ജക്കാർത്ത: മൊബൈലിന്റെ പാസ്‌വേഡ് പറയാത്തതിനാൽ ഭർത്താവിനെ ഭാര്യ തീകൊളുത്തി കൊന്നു. ഇന്തോനേഷ്യയിലാണ് സംഭവം. 25 കാരിയെ പൊലീസ് സംഭവത്തിനുപിന്നാലെ അറസ്റ്റ് ചെയ്തു.

ഭർത്താവിനോട് മൊബൈലിന്റെ പാസ്‌വേഡ് ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ബോട്ടിലിലുണ്ടായിരുന്ന പെട്രോൾ ഭർത്താവിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു എന്നാണ് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ. സംഭവത്തിനുപിന്നാലെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, പാസ്‌വേഡ് ഷെയർ ചെയ്യാത്തതുകൊണ്ടല്ല ഭർത്താവിന്റെ ശാരീരിക മർദ്ദനം മൂലമാണ് ഭാര്യ തീ കൊളുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook