ന്യൂഡൽഹി: വിവാഹ ജീവിതത്തിൽ അസംതൃപ്തയായ ഭാര്യ ഭർത്താവിന്റെ നാവു കടിച്ചു മുറിച്ചു. ഡൽഹിയിലെ രൺഹോളയിലാണ് സംഭവം. 22 കാരിയായ കാജൾ ആണ് ഭർത്താവ് ചുംബിക്കാൻ ശ്രമിച്ചപ്പോൾ നാവു കടിച്ചു മുറിച്ചത്. സംഭവത്തിൽ ഗർഭിണിയായ കാജളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടു വർഷം മുൻപായിരുന്നു കരണും കാജളും വിവാഹിതരായത്. കരണിന് സൗന്ദര്യമില്ലെന്ന് പറഞ്ഞ് കാജൾ നിരന്തരം വഴക്കിടുമായിരുന്നു. സംഭവ ദിവസവും ഇരുവരും തമ്മിൽ വഴക്കിട്ടു. ഒരു ചുംബനത്തിലൂടെ വഴക്ക് തീർക്കാമെന്നാണ് ഭർത്താവ് കരുതിയത്. എന്നാൽ കാജൾ ഭർത്താവിന്റെ നാവു കടിച്ചു മുറിക്കുകയായിരുന്നു.

ഭർത്താവിനെ തനിക്ക് ഇഷ്ടമല്ലെന്നും വിവാഹ ജീവിതത്തിൽ താൻ സന്തുഷ്ടയല്ലെന്നും കാജൾ പൊലീസിനോട് പറഞ്ഞു. കാജളിന് ഭർത്താവിനെ ഇഷ്ടമല്ലാത്തതിനാൽ ഇരുവരും തമ്മിൽ ദിവസവും വഴക്കിടുമായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.

നിവലിൽ കരണിനെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയിലൂടെ നാവു തുന്നിച്ചേർക്കാനുളള ശസ്ത്രക്രിയയ്ക്കുശേഷമേ കരണിന് പഴയതുപോലെ സംസാരിക്കാൻ സാധിക്കുമോയെന്ന് വ്യക്തമാക്കാൻ സാധിക്കൂവെന്നാണ് ഡോക്ടർ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ