ന്യൂഡൽഹി: കേന്ദ്രത്തിൽ മോദി സർക്കാരിനും ബിജെപിയ്ക്കും എതിരെ പ്രതിപക്ഷ പാട്ടികളുടെ വിശാല സഖ്യം സാധ്യമല്ലെന്ന് സിപിഎം. പാട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രാദേശിക പാട്ടികളിൽ ബഹുഭൂരിപക്ഷത്തെയും വിശ്വസിക്കാൻ കൊള്ളില്ലെന്നും മുഖപ്രസംഗത്തിൽ വിമശിച്ചു.

സഖ്യത്തെ നയിക്കുക കോൺഗ്രസായിരിക്കും. അടിസ്ഥാന നയങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഇക്കാരണത്താലാണ് ബിജെപിയുടെ മുന്നേറ്റത്തെ ചെറുക്കാൻ കോൺഗ്രസിന് സാധിക്കാത്തത്. കോൺഗ്രസിൽ നിന്ന് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് കൂറുമാറുന്നതും ഇതിനാലാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തെ കോൺഗ്രസ് നയിക്കുന്നത് ഫലപ്രദമാകില്ലെന്നും വിമർശനമുണ്ട്.

പ്രതിപക്ഷത്തുള്ള പ്രാദേശിക പാർട്ടികളിൽ ഭൂരിപക്ഷവും അവസരവാദികളാണ്. ഇവരെല്ലാം നവ ഉദാരവത്കരണ നയങ്ങളാണ് പിൻതുടരുന്നത്. കോൺഗ്രസിനെ കൂടി ഉൾപ്പെടുത്തേണ്ടി വരുന്നതാണ് പ്രതിപക്ഷ ഐക്യം അസാധ്യമാക്കുന്നതെന്നും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എഡിറ്ററായ മുഖപത്രം പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ