കോഴിക്കോട്: എല്ലാ ട്രസ്റ്റുകളിലും നടക്കുന്നത് നിയമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള തറവാടു വാഴ്ചയാണെ് ടി.പത്മനാഭന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ എന്റെ രാഷ്ട്രീയം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ജെ.എന്‍.യുവിലെയും ഹൈദരാബാദിലെയും പ്രശ്‌നങ്ങളെ കുറിച്ച് നമ്മള്‍ സംസാരിക്കുന്നു. എന്നാല്‍ പേരൂര്‍ക്കടയില്‍ നടക്കുന്നതെന്താണ്. അവിടെ എത്രയെത്ര രോഹിതുമാരാണ് വരാന്‍ പോവുന്നത്. അവരെക്കുറിച്ച് നാം സംസാരിക്കാത്തത് വേദനാജനകമല്ലേ. അവരിതുവരെ മരിക്കാത്തതാണോ പ്രശ്‌നം. മരിച്ചാല്‍ മാത്രമേ അവരെ ശ്രദ്ധിക്കുകയുള്ളൂവെന്ന ചിന്താഗതി മാറണം. തുഞ്ചന്‍ പറമ്പിലുമുണ്ടല്ലോ ഒരു ട്രസ്റ്റ്. അവിടെ നടക്കുന്നത് ഒരു മഹാന്റെ തറവാട്ടു വാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ലോ അക്കാദമിയില്‍ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിന്റെ നടപടി ഇത് വരെ സ്വീകരിച്ചിട്ടില്ല. ഡല്‍ഹിയിലും ഹൈദരാബാദിലും ആന്ധ്രയിലും നടക്കു ദലിത് വിദ്യാര്‍ഥികളുടെ പ്രശ്‌നം കൊട്ടിഘോഷിക്കുന്നത് പോലെ കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ടി.പത്മനാഭന്‍ പറഞ്ഞു.

ലോ അക്കാദമിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കുമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെും ആരോപണങ്ങളെ കുറിച്ച് പരിശോധിച്ച് വരികയാണെും എം.എ ബേബി പറഞ്ഞു. കമ്യൂണിസത്തില്‍ നടമാടു ദുരാചാരങ്ങള്‍ക്കെതിരെയും നദിക്കെതിരെ യു.എ.പി.എ ചുമത്തപ്പെട്ടത് അപലപനീയമാണെും എം.എ ബേബി അഭിപ്രായപ്പെട്ടു. കമ്യൂണിസം ഹിംസക്ക് എതിരാണ്, അക്രമം മാക്സിയന്‍ കാഴ്ചപ്പാടില്‍ നിുള്ള വ്യതിചലനമാണ്. അറും കൊലക്ക് മറുപടി മറുകൊലയല്ലെും അദ്ദേഹം കൂട്ടി ചേര്‍ത്തു. എ.കെ അബ്ദുല്‍ ഹക്കീം മോഡറേറ്ററായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ