ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം ട്വിറ്റർ നീക്കം ചെയ്‌തത് പകർപ്പാവകാശ ലംഘനത്തെ തുടർന്ന്. ഫോട്ടോഗ്രാഫറുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെ തുടര്‍ന്നാണ് വ്യാഴാഴ്‌ച അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം ട്വിറ്റർ നീക്കം ചെയ്‌തത്.

ഏറെ മണിക്കൂറത്തേക്ക് അമിത് ഷായുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രൊഫെെൽ ചിത്രത്തിന്റെ ഭാഗം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇന്നു രാവിലെയാണ് ഒടുവിൽ പ്രൊഫെെൽ ചിത്രം പുനഃസ്ഥാപിക്കപ്പെട്ടത്.

Read Also: നമിതയെ അതിസുന്ദരിയായി അണിയിച്ചൊരുക്കിയത് ഈ താരപുത്രിയാണ്

ട്വിറ്ററിന്റെ നയമനുസരിച്ച് ഫോട്ടോയിലുള്ള ആള്‍ക്കല്ല മറിച്ച് ഫൊട്ടോഗ്രഫര്‍ക്കാണ് പകര്‍പ്പവകാശം. ഇതേ തുടർന്നാണ് കുറച്ച് സമയത്തേക്ക് അമിത് ഷായുടെ പ്രൊഫെെൽ ചിത്രം നീക്കിയത്. പകര്‍പ്പവകാശമുള്ളയാളില്‍നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചിത്രം ഒഴിവാക്കിയെന്ന സന്ദേശമാണു ട്വിറ്ററിൽ നിന്നു ലഭിച്ചിരുന്നത്.

ട്വിറ്ററിന്റെ ആഗോളനയങ്ങള്‍ക്കെതിരായതിനാലാണ് അക്കൗണ്ട് താൽക്കാലികമായി ലോക്ക് ചെയ്തതെന്നും ഉടന്‍ തന്നെ തീരുമാനം മാറ്റിയതോടെ അക്കൗണ്ട് വീണ്ടും പുനഃസ്ഥാപിച്ചെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook