scorecardresearch

ഇ അഹമ്മദിന്റെ മരണവാർത്ത മറച്ചുവയ്ക്കാൻ ശ്രമിച്ചു?

കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ആർ.എം.എൽ ആശുപത്രിയിലെത്തിയ ശേഷം ഇ.അഹമ്മദിനെ ഐ.സി.യു വിൽ നിന്ന് ട്രോമ കെയറിലേക്ക് മാറ്റി. പിന്നീട് ഒരാളെയും ഇദ്ദേഹത്തെ കാണാൻ സാധിച്ചില്ല.

കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ആർ.എം.എൽ ആശുപത്രിയിലെത്തിയ ശേഷം ഇ.അഹമ്മദിനെ ഐ.സി.യു വിൽ നിന്ന് ട്രോമ കെയറിലേക്ക് മാറ്റി. പിന്നീട് ഒരാളെയും ഇദ്ദേഹത്തെ കാണാൻ സാധിച്ചില്ല.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഇ അഹമ്മദിന്റെ മരണവാർത്ത മറച്ചുവയ്ക്കാൻ ശ്രമിച്ചു?

ന്യൂഡൽഹി: മുസ്ലിം ലീഗ് ദേശീയ നേതാവ് ഇ അഹമ്മദിന്റെ മരണ വാർത്ത മറച്ചുവയ്ക്കാൻ ഉന്നത തലത്തിൽ ഗൂഢാലോചന നടത്തിയതായി സംശയം. ആർ.എം.എൽ ആശുപത്രിയിൽ മക്കളെ തടഞ്ഞതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട് വിവാദമുണ്ടായത്. പൊതു ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാനാണ് കേന്ദ്രസർക്കാരിന്റെ അറിവോടെ മരണവാർത്ത മറച്ചുവച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

Advertisment

ഡൽഹിയിൽ താമസിക്കുന്ന മലയാളി തൗഫീലിന്റെ ഫേസ്ബുക്കിലാണ് ഇത് സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളുള്ളത്. ഡോക്ടർമാരായ മകളെയും, മരുമകനെയും തടഞ്ഞുവച്ചത് മാത്രമല്ല. ഇ.അഹമ്മദിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇവരോട് വ്യക്തമായി ഡോക്ടർമാർ സംസാരിച്ചതുമില്ല. മക്കളുടെ ആവശ്യപ്രകാരം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ കൂടി ആശുപത്രിയിലെത്തിയതോടെയാണ് മരണവാർത്ത പുറത്തെത്തിയത്.

അതീവ രഹസ്യ സ്വഭാവത്തിലാണ് ഇ.അഹമ്മദിന്റെ ആരോഗ്യസ്ഥിതി ആശുപത്രി അധികൃതർ കൈകാര്യം ചെയ്തതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ തുഫൈൽ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ് ആർ.എം.എൽ ആശുപത്രിയിലെത്തിയ ശേഷം ഇ.അഹമ്മദിനെ ഐ.സി.യു വിൽ നിന്ന് ട്രോമ കെയറിലേക്ക് മാറ്റി. പിന്നീട് ഒരാളെയും ഇദ്ദേഹത്തെ കാണാൻ അനുവദിച്ചില്ല. മസ്കറ്റിൽ നിന്ന് എത്തിയ മകൾ ഡോ.ഫൗസിയ, ദുബൈയിൽ നിന്ന് എത്തിയ നസീർ അഹമ്മദ് എന്നിവരുടെ ആവശ്യം നിരാകരിച്ച അധികൃതർ കേന്ദ്ര സർക്കാരിന് വേണ്ടി മരണവാർത്ത മറച്ചുവയ്ക്കുകയാണെന്ന സംശയം ഉയർന്നു.

വളരെ നേരത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം വെറും അഞ്ച് സെക്കന്റിൽ താഴെ സമയം ട്രോമ കെയറിന് മുന്നിലെ ചില്ലു ജാലകത്തിൽ കൂടി അഹമ്മദിനെ കാണാൻ ഫൗസിയയെ അധികൃതർ അനുവദിച്ചു. ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന മുൻ കേന്ദ്രമന്ത്രി വയലാർ രവി, എംപി മാരായ ഇ.ടി.മുഹമ്മദ് ബഷീർ,എം.കെ രാഘവൻ, പി.വി.വഹാബ് എന്നിവരുടെ നിർബന്ധത്തിിന് വഴങ്ങിയായിരുന്നു ഇത്.

Advertisment

പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ഡോക്ടർ, കുഴഞ്ഞുവീണ ഉടൻ തന്നെ ഇ.അഹമ്മദിനെ ശുശ്രൂഷിച്ചിരുന്നു. പിന്നീടാണ് ആർ.എം.എൽ ആശുപത്രിയിലേക്ക് മാറ്റിയത്. സാധാരണ അതീവ ഗുരുതരാവസ്ഥയിലാണെങ്കിൽ ഇവിടെ നിന്നും എയിംസിലേക്ക് മാറ്റാറാണ് പതിവ്. ഇത് ചെയ്യാതിരുന്നതും ആശുപത്രി സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാതിരുന്നതും സംശയത്തിന്റെ ആക്കം കൂട്ടി. എന്നാൽ മെഡിക്കൽ സൂപ്രണ്ട് എ.കെ.ഗഡ്പായൽ ഇ.അഹമ്മദിന്റെ നില ഭേദപ്പെട്ട് വരികയാണെന്നാണ് ആദ്യം അറിയിച്ചത്.

തുഫൈലിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പുറത്തുവന്ന വീഡിയോകളിൽ ബന്ധുക്കൾ ആശുപത്രി അധികൃതർക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. തൗഫീലിന്റെ ഒടുവിലത്തെ പോസ്റ്റിലെ ആരോപണത്തിൽ പ്രതിഷേധമുണ്ടായിരുന്നില്ലെങ്കിൽ മരണവാർത്ത പുറത്തുവരില്ലായിരുന്നുവെന്നും അയാൾ പറയുന്നു.

അതേസമയം ട്വിറ്ററിലും ആശുപത്രി അധികൃതരുടെ പെരുമാറ്റത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ആശുപത്രിക്ക് മുന്നിൽ ജനങ്ങൾ തടിച്ചുകൂടിയിട്ടും മരണവാർത്ത പുറത്തുവിടാതിരുന്ന കേന്ദ്രസർക്കാരിന്റെ നിലപാട് കേരളം ഒരിക്കലും മറക്കരുതെന്ന് സിദ്ധാർത്ഥ് മസുംദാർ ട്വിറ്ററിൽ കുറിച്ചു. ഭരണകൂടമാണ് ജനനവും മരണവും നിശ്ചയിക്കുന്നതെന്ന് എം.ഉണ്ണികൃഷ്ണൻ കുറിച്ചു.

ബഡ്‌ജറ്റ് ഇത്ര തിടുക്കപ്പെട്ട് അവതരിപ്പിക്കുന്നതിനെ എച്ച്.ഡി ദേവഗൗഡ വിമർശിച്ചു. കേന്ദ്രസർക്കാറിന്റെ ഹിന്ദുത്വ അജണ്ടയാണ് ഇതിന് പിന്നിലെന്ന് ട്വിറ്ററിൽ നിരവധി പേരാണ് ആക്ഷേപിച്ചിരിക്കുന്നത്.

New Delhi Union Minister Member Of Parliament E Ahamed Death Report Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: