scorecardresearch

ഛത്തീസ്ഗഡിനെപ്പോലെ രാജസ്ഥാൻ കോൺഗ്രസിന് എളുപ്പമാകില്ല, എന്തുകൊണ്ട്?

ഛത്തീസ്ഗഡിലെ പോലെ രാജസ്ഥാനിൽ കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമായിരിക്കില്ല

ഛത്തീസ്ഗഡിലെ പോലെ രാജസ്ഥാനിൽ കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമായിരിക്കില്ല

author-image
Deep Mukherjee
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sachin Piolt | Congress

സച്ചിൻ പൈലറ്റ്

ജയ്‌പൂർ: അയൽസംസ്ഥാനമായ ഛത്തീസ്ഗഡിന്റെ ഉപമുഖ്യമന്ത്രിയായി ടി.എസ്.സിങ് ദിയോയെ നിയമിച്ചതുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന് പറയാനുണ്ടായിരുന്നത് ഒരു ഒറ്റവരി ട്വീറ്റ് മാത്രമായിരുന്നു.

Advertisment

''ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും,” സിംഗ് ദിയോയുടെ നിയമനം സംബന്ധിച്ച് കോൺഗ്രസ് പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെ പൈലറ്റ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഡ് പാർട്ടി യൂണിറ്റിൽ സമാധാനം നിലനിർത്താനുള്ള നീക്കമായി ഇതിനെ കാണുന്നു.

രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തിയതു മുതൽ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തമ്മിൽ അധികാര തർക്കം നിലനിൽക്കുന്നപോലെ, ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി തർക്കത്തിലാണ് സിങ് ദിയോ. ഛത്തീസ്ഗഡിലെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ കോൺഗ്രസ് വിജയിച്ചതോടെ അടുത്തത് രാജസ്ഥാനാകുമോ?. ഉപമുഖ്യമന്ത്രി, സംസ്ഥാന പാർട്ടി മേധാവി എന്നീ സ്ഥാനങ്ങളിൽ പരാജയപ്പെട്ട പൈലറ്റിന് എന്ത് റോൾ കണ്ടെത്താനാകും?.

Advertisment

ഛത്തീസ്ഗഡിനെപ്പോലെ രാജസ്ഥാനിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വിഭജിക്കപ്പെട്ട രാജസ്ഥാൻ കോൺഗ്രസ് നിരവധി ജില്ലാ യൂണിറ്റുകളുടെ തലവന്മാരുടെ അഭിപ്രായ സമന്വയത്തിനായി കാത്തിരിക്കുന്നുവെന്നാണ് പൈലറ്റും ഗെഹ്‌ലോട്ടും തമ്മിലുള്ള കടുത്ത പോരാട്ടത്തിൽനിന്നും മനസിലാകുന്നത്.

ഛത്തീസ്ഗഡിലെ പോലെ രാജസ്ഥാനിൽ കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമായിരിക്കില്ല. ഛത്തീസ്ഗഡിൽ ശീതയുദ്ധത്തിനിടയിലും ബാഗേലും സിങ് ദിയോയും പരസ്‌പരം വ്യക്തിപരമായ ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നിരുന്നു.

നേരെമറിച്ച്, രാജസ്ഥാനിൽ, 2020 ൽ 18 എംഎൽഎമാരുമായി പൈലറ്റ് കലാപത്തിന് നേതൃത്വം നൽകിയതു മുതൽ, തന്റെ സഹപ്രവർത്തകനെ ആക്രമിച്ച് സംസാരിക്കുമ്പോൾ ഗെഹ്‌ലോട്ട് ഒട്ടും പിന്നോട്ട് പോയിട്ടില്ല. ഗെഹ്‌ലോട്ട് പൈലറ്റിനെ നാകര, നിക്കമ്മ, ഗദ്ദർ (ഉപയോഗമില്ലാത്ത, വിലകെട്ട, രാജ്യദ്രോഹി) എന്ന് വിളിച്ചു. ഗെഹ്‌ലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ല, മുൻ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെയാണോയെന്നും പൈലറ്റ് ചോദിച്ചു.

ഛത്തീസ്ഗഡ് ഫോർമുല രാജസ്ഥാനിൽ പ്രവർത്തിക്കാതിരിക്കാനുള്ള മറ്റൊരു കാരണം, ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ സിങ് ദിയോയെ സമാധാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും, പൈലറ്റ് അത് ആഗ്രഹിച്ചില്ല. തനിക്ക് അധികാരമോ സ്വാധീനമോ ഇല്ലാത്ത ഒരു സർക്കാരിൽ രണ്ടാമനാകാൻ സമ്മതിക്കുന്നതിനേക്കാൾ ഒരു സമാന്തര ശക്തി കേന്ദ്രം മാത്രമായിരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

മുഖ്യമന്ത്രി പദവി ഒഴികെ മറ്റൊരു പദവിയും ഈ സർക്കാരിൽ വഹിക്കാൻ പൈലറ്റ് തയ്യാറാകില്ലെന്ന് വ്യക്തമാണ്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ച സംസ്ഥാന അധ്യക്ഷനാണെങ്കിലും, 2018 ലെ വിജയത്തിന് ശേഷം മുഖ്യമന്ത്രി കസേര തന്നിൽ നിന്ന് തട്ടിയെടുത്തുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഒരു പൈലറ്റ് അനുഭാവിയെ കോൺഗ്രസിന് ഉപമുഖ്യമന്ത്രിയാക്കാം, എന്നാൽ അതിന് ജാതി സന്തുലിതാവസ്ഥയും വ്യക്തിവൈരാഗ്യവും പോലുള്ള നിരവധി ഘടകങ്ങളെ കോൺഗ്രസ് പുനഃക്രമീകരിക്കേണ്ടതുണ്ട്. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനായോ രാജസ്ഥാൻ പിസിസി തലവനായോ പൈലറ്റിനെ വീണ്ടും നിയമിക്കുമെന്നതാണ് ചർച്ചാവിഷയം.

എന്നിരുന്നാലും, തിരഞ്ഞെടുപ്പിനു മുൻപായി പൈലറ്റിനെ പാർട്ടി അധ്യക്ഷനാക്കുന്നതിനെ കുറച്ച് ഗെഹ്‌ലോട്ട് പക്ഷക്കാർ സമ്മതിക്കുന്നുണ്ട്. യുവാക്കളുടെ പിന്തുണയുള്ളതിനാൽ പൈലറ്റിന്റെ സാന്നിധ്യം കോൺഗ്രസിന് വളരെ ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ വാദിക്കുന്നത്. ഇതിൽ വിരോധാഭാസമെന്നു പറയുന്നത് പൈലറ്റ് ബാഗേലുമായി കൂടുതൽ അടുത്തുവെന്നതാണ്.

പൈലറ്റും ഗെലോട്ടും തമ്മിൽ സന്ധിയുണ്ടാക്കാൻ ഹൈക്കമാൻഡ് അവസാനമായി ശ്രമിച്ചത് ഈ വർഷം മേയിൽ ഇരുവരും കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയപ്പോഴാണ്. ഇതിനു തൊട്ടുപിന്നാലെ, രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കീഴിലുള്ള അഴിമതി ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്തുകൊണ്ട് പൈലറ്റ് ഗെഹ്‌ലോട്ടിനെതിരെ ആഞ്ഞടിച്ചു.

കാലിന് പരുക്കേറ്റ ഗെഹ്‌ലോട്ട് അടുത്ത കുറച്ച് ദിവസത്തേക്കെങ്കിലും ഡൽഹിയിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചിരിക്കുകയാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ വസതിയിൽ വിശ്രമത്തിലാണ്. പരസ്പരം പോരടിക്കുന്ന രണ്ട് നേതാക്കളും പാർട്ടി ഹൈക്കമാൻഡും തമ്മിൽ ഉടനടിയുള്ള ഏതെങ്കിലും കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതകൾ വിരളമാണെന്നാണ് ഇതിനർത്ഥം.

Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: