scorecardresearch

ബിസിനസ്സുകാര്‍ക്ക് 1.45 ലക്ഷം കോടിയുടെ നികുതി ഇളവ്; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍

കോവിഡ്-19 ലോക്ക്ഡൗണിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറോട്ടോറിയം മൂലം തിരിച്ചടവ് മുടങ്ങിയ വായ്പയുടെ മാസ തവണയ്ക്ക് പലിശ ഈടാക്കുന്ന വിഷയത്തില്‍ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു

Rahul Gandhi, രാഹുല്‍ ഗാന്ധി, interest waiver, കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ്, middle class india, മധ്യ വര്‍ഗം coronavirus,കൊറോണവൈറസ്‌ pandemic, Indian Express, iemalayalam, ഐഇമലയാളം

കേന്ദ്ര സര്‍ക്കാര്‍ ബിസിനസുകാര്‍ക്ക് 1.45 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകള്‍ നല്‍കിയതിനെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യവര്‍ഗ ജനതയ്ക്ക് നികുതി ഇളവുകള്‍ നല്‍കാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു.

“വലിയ ബിസിനസ്സുകള്‍ക്ക് 1450000000000 നികുതി ഇളവുകള്‍ നല്‍കി. പക്ഷേ മധ്യ വര്‍ഗത്തിന് വായ്പകളുടെ പലിശയില്‍ ഇളവുകള്‍ ഇല്ല,” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സര്‍ക്കാരിനെ സ്യൂട്ട് ബൂട്ടി കി സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

മുടക്കം വന്ന വായ്പാ തിരിച്ചടവിന് പലിശ ഈടാക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച വാര്‍ത്തയെ അദ്ദേഹം ടാഗ് ചെയ്തു.

Read Also: തങ്ങളാരും വിശ്വപൗരൻമാരല്ലെന്ന് മുരളീധരൻ; തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം 

കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐക്ക് പിന്നില്‍ ഒളിക്കുകയാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. കോവിഡ്-19 ലോക്ക്ഡൗണിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറോട്ടോറിയം മൂലം തിരിച്ചടവ് മുടങ്ങിയ വായ്പയുടെ മാസ തവണയ്ക്ക് പലിശ ഈടാക്കുന്ന വിഷയത്തില്‍ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

ഇഎംഐയുടെ പലിശ ഈടാക്കാനുള്ള നടപടി പുനപരിശോധിക്കണമെന്ന് നേരത്തെ കേന്ദ്രത്തോടും ആര്‍ബിഐയോടും കോടതി ആവശ്യപ്പെട്ടിരുന്നു.

Read Also: Why no interest waiver on loans for middle class, Rahul Gandhi asks govt

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Why no interest waiver on loans for middle class rahul gandhi asks govt