ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും കുറിച്ച് എന്നും സംസാരിക്കുന്ന മോദിക്കെതിരെ പരാതിയില്ലേ?: മമത ബാനർജി

സാമുദായികാടിസ്ഥാനത്തിൽ വോട്ടർമാരെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമത്തിനെതിരേയും താൻ ശബ്ദമുയർത്തുമെന്നും ഒന്നല്ല പത്ത് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചാലും തന്റെ മറുപടി ഒന്നുതന്നെയായിരിക്കുമെന്നാണ് മമത പ്രതികരിച്ചത്

കൊൽക്കത്ത: പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. സാമുദായികാടിസ്ഥാനത്തിൽ വോട്ടർമാരെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമത്തിനെതിരേയും താൻ ശബ്ദമുയർത്തുമെന്നും ഒന്നല്ല പത്ത് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചാലും തന്റെ മറുപടി ഒന്നുതന്നെയായിരിക്കുമെന്നാണ് മമത പ്രതികരിച്ചത്.

“എല്ലാ ദിവസവും ഹിന്ദു, മുസ്‌ലിം (വോട്ട് ബാങ്കുകളെ) കുറിച്ച് സംസാരിക്കുന്ന നരേന്ദ്ര മോദിക്കെതിരെ ഒരു പരാതിയും നൽകാത്തത് എന്തുകൊണ്ടാണ്? നന്ദിഗ്രാം പ്രചാരണ വേളയിൽ ‘മിനി പാക്കിസ്ഥാൻ’ എന്ന വാക്ക് ഉച്ചരിച്ചവർക്കെതിരെ എത്ര പരാതികൾ നൽകിയിട്ടുണ്ട്. നിങ്ങൾ എനിക്ക് പത്ത് കാരണം കാണിക്കൽ നോട്ടീസ് നൽകിയാലും, എന്റെ മറുപടി സമാനമായിരിക്കും. ഹിന്ദു, മുസ്‌ലിം വോട്ടുകളുടെ വിഭജനത്തിനെതിരെ ഞാൻ എപ്പോഴും സംസാരിക്കും,” മമത ബാനർജി പറഞ്ഞു.

Read More: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരം കടന്നേക്കും: ആരോഗ്യവകുപ്പ്

ഏപ്രില്‍ മൂന്നിന് മമത നടത്തിയ പ്രസ്താവനയുടെ പേരിലാണ് നോട്ടീസെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിജെപിക്കെതിരെ മുസ്‌ലിം വോട്ടർമാർ ഒന്നിച്ച് നിൽക്കണമെന്നായിരുന്നു മമതയുടെ പ്രസ്താവന.

”ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകള്‍ കൂപ്പി അഭ്യര്‍ത്ഥിക്കുന്നു, ബിജെപിയില്‍ നിന്ന് പണം വാങ്ങിയ പിശാച് വ്യക്തിയുടെ വാക്കുകള്‍ കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്. അയാള്‍ നിരവധി വര്‍ഗീയ പ്രസ്താവനകള്‍ നടത്തുകയും ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു,” എന്നായിരുന്നു മമത പറഞ്ഞത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Why no complaint against those who talk hindu muslim mamata banerjee

Next Story
ഛത്തീസ്ഗഡ്: മാവോയിസ്റ്റ് കസ്റ്റഡിയിലായിരുന്ന സിആർപിഎഫ് കോൺസ്റ്റബിളിനെ മോചിപ്പിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com