ദീര്‍ഘനാളത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് നിതീഷ്‌കുമാര്‍ ആര്‍ജെഡിയി ലെത്തിയിരിക്കുകയാണ്. ബിഹാറില്‍ ഏറെ ചര്‍ച്ചയാകുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ എന്തുകൊണ്ട് നീതീഷ് കുമാര്‍ ആര്‍ജെഡിയിലെത്തിയെന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ആര്‍ജെഡി നേതാവും നിയുക്ത ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.
”പഞ്ചാബിലും മഹാരാഷ്ട്രയിലും ബിഹാറിലും സഖ്യകക്ഷികളെ ഇല്ലായ്മ ചെയ്യാന്‍ ബിജെപി ശ്രമിച്ചു, എന്നാല്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിക്ക് ഇപ്പോള്‍ സഖ്യകക്ഷികളില്ല. ബിഹാറില്‍ ജെഡിയുവിനെ ഇല്ലായ്മ ചെയ്യാനും ബിജെപി ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ സോഷ്യലിസ്റ്റുകളാണ്. നിതീഷ് കുമാര്‍ ഞങ്ങളുടെ പൂര്‍വ്വികനാണ്, അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മള്‍ മുറുക പിടിക്കണം,” തേജസ്വി യാദവ് പറഞ്ഞു.
2015 മഹാസഖ്യവും 2022ലെ മഹാഗത്ബന്ധനും തമ്മിലുള്ള ഏറ്റവും ശ്രദ്ധേയവും പ്രകടവുമായ വ്യത്യാസം ഇതായിരിക്കാം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം രാഷ്ട്രീയ മേധാവിത്വം വീണ്ടെടുക്കാന്‍ ഏഴ് വര്‍ഷം മുമ്പ് നിതീഷിന് സഖ്യം ആവശ്യമായിരുന്നെങ്കില്‍, രാഷ്ട്രീയ ദീര്‍ഘായുസ്സിനായി അദ്ദേഹത്തിന് ഇപ്പോള്‍ അത് ആവശ്യമാണ്. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിന് അപ്പുറത്തുള്ള സഖ്യം തന്നെയാകും ഇതെന്നാണ് വിലയിരുത്തല്‍.
2013 ജൂണിലാണ് ആദ്യമായി ബിജെപിയുമായി നിതീഷ് സഖ്യം പൊട്ടിച്ചത്. ഇതിലൂടെ സംസ്ഥാനത്ത് സ്വാധീനം ശക്തമാക്കുകയായിരുന്നു നിതീഷിന്റെ ലക്ഷ്യം. അന്ന് പ്രത്യക്ഷമായ മോദി വിരുദ്ധ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ രണ്ടാമെത്ത വരവിലും അദ്ദേഹം സന്തുഷ്ടനായിരുന്നില്ല. എന്‍ഡിഎയില്‍ തനിക്കുള്ള ഇടം വളരെ കുറവായിരുന്നു എന്നതായിരുന്നു അതിന് കാരണം. ബിഹാറിന്റെ വികാസ് പുരുഷന്‍ എന്ന പ്രതിച്ഛായയില്‍ അധിഷ്ഠിതമായ നിതീഷിന്റെ ആത്മവിശ്വാസം ഇതോടെ തകര്‍ന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി 20 സീറ്റുകള്‍ നേടിയിരുന്ന ജെഡിയു 2014ല്‍ രണ്ടായി ചുരുങ്ങി.
മോദിയോടുള്ള വിരോധവും ജെഡിയു വോട്ട് ബാങ്കിന് ഭൂരിപക്ഷം മറികടക്കാന്‍ കൂടുതല്‍ പിന്തുണ വേണമെന്ന തിരിച്ചറിവുമാണ് ലാലു പ്രസാദിനോടും ആര്‍ജെഡിയോടും കൂട്ടുകൂടാന്‍ നിതീഷിനെ പ്രേരിപ്പിച്ചത്. ബിഹാര്‍ നിയമസഭയിലെ 243ല്‍ 178 സീറ്റുകളും കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെ മഹാഗത്ബന്ധന്‍ നേടി. എന്നാല്‍ 2010ലെ 91 സീറ്റില്‍ നിന്ന് 53 സീറ്റുകള്‍ മാത്രമാണ് മോദിയുടെ മുഴുവന്‍ സമയ പ്രചാരണമുണ്ടായിട്ടും ബിജെപിക്ക് നേടാനായത്. രാജ്യസ്നേഹവും ഹിന്ദുത്വവും ഇഴചേര്‍ന്നാല്‍പ്പോലും ബിഹാറിലെങ്കിലും സാമൂഹികമായ കോമ്പിനേഷനുകളും ക്രമമാറ്റങ്ങളും വ്യക്തിത്വത്തെ നയിക്കുന്ന പ്രചാരണത്തേക്കാള്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്നതാണ് നിതീഷിന്റെ പാഠം.
മഹാഗത്ബന്ധനെ വ്യത്യസ്തമാക്കിയത് സര്‍ക്കാരിന്മേല്‍ ആര്‍ജെഡിയില്‍ നിന്നുള്ള സമ്മര്‍ദമാണ്, പ്രത്യേകിച്ചും പൊലീസ് ഉദ്യോഗസ്ഥരുടെയും താഴെ നിലയിലുള്ള ഉദ്യോഗസ്ഥ സ്ഥലംമാറ്റങ്ങളില്‍. മെച്ചപ്പെട്ട ആരോഗ്യനിലയിലായിരുന്ന ലാലു, ഭരണകാര്യങ്ങളില്‍ അതീവ താല്‍പ്പര്യം കാണിച്ചു. നിതീഷ് തന്റെ ‘ഛോട്ട ഭായ് (ഇളയ സഹോദരന്‍)’ എന്നായിരുന്നു ആര്‍ജെഡി നേതാവിന്റെ നിരന്തരമായ പരാമര്‍ശം.
ഐആര്‍സിടിസി കേസില്‍ ലാലുവിന്റെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡുകള്‍ നിതീഷിന് ന്യായമായ കാരണം നല്‍കി, അഴിമതിയുടെ പേരില്‍ അദ്ദേഹം ആര്‍ജെഡിയുമായുള്ള ബന്ധം വിച്ഛേദിച്ചു. 2017 പകുതിയോടെ അദ്ദേഹം എന്‍ഡിഎയിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍
ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടെങ്കിലും നിതീഷിന് മുഖ്യമന്ത്രിപദം നല്‍കിയിരുന്നു. എങ്കില്‍ കൂടിയും അദ്ദേഹം ഒരിക്കലും സന്തുഷ്ടജനായിരുന്നില്ലെന്നായിരുന്നു പുതിയ രാഷ്ട്രീയ സാഹചര്യം വെളിപ്പെടുത്തുന്നതും. അദ്ദേഹം നിരന്തരം പിരിമുറുക്കങ്ങള്‍ നേരിട്ടു, ആര്‍.സി.പി.സിങ്ങിനെ കേന്ദ്രമന്ത്രിയായി ഉള്‍പ്പെടുത്തിയത് മറ്റൊരു ഡീല്‍ ബ്രേക്കറായിരുന്നു. സിങ് മന്ത്രിയായത് നിതീഷിന്റെ ആഗ്രഹത്തിന് വിരുദ്ധമായിരുന്നു. സിങ്ങിലൂടെ ജെഡിയുവിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിച്ചതെന്നായിരുന്നു ഇപ്പോള്‍ വ്യക്തമാകുന്നതും. നിതീഷ് കുമാര്‍ കഴിഞ്ഞാല്‍ ബിഹാറിലെ ഏറ്റവും ശക്തന്‍ ആര്‍.സി.പി.സിങ് ആയിരുന്നു.