ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യ രംഗത്ത്. താന്‍ തിരിച്ചടക്കാമെന്ന് പറഞ്ഞ പണം എന്തുകൊണ്ടാണ് ബാങ്കുകളോട് പ്രധാനമന്ത്രി സ്വീകരിക്കാന്‍ പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ന് രാവിലെ ട്വിറ്ററിലായിരുന്നു അദ്ദേഹം മോദിക്കെതിരെ രംഗത്തെത്തിയത്. ‘കിങ്ഫിഷഫിന് നല്‍കിയ മുഴുവന്‍ പണവും തിരികെ നല്‍കാമെന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി ബാങ്കുകളോട് അത് സ്വീകരിക്കാന്‍ പറയാത്തതെന്ന് ഞാന്‍ ബഹുമാനപൂര്‍വം ചോദിക്കുകയാണ്,’ മല്യ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അവസാനത്തെ പാര്‍ലമെന്റ് പ്രസംഗത്തില്‍ മല്യയെ കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചിരുന്നു. ‘9000 കോടിയുമായി രാജ്യം വിട്ട ഒരാള്‍’ എന്നായിരുന്നു ഇന്നലെ മോദി പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രസംഗം താനും ശ്രദ്ധിച്ചെന്ന് മല്യ വ്യക്തമാക്കി. ‘9000 കോടിയുമായി ഓടിപ്പോയ ഒരാളെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അത് എന്നെ ഉദ്ദേശിച്ചാണെന്നാണ് എനിക്ക് അനുമാനിക്കാനാവുക,’ മല്യ പറഞ്ഞു.
Following on from my earlier tweet, I respectfully ask why the Prime Minister is not instructing his Banks to take the money I have put on the table so he can at least claim credit for full recovery of public funds lent to Kingfisher.
— Vijay Mallya (@TheVijayMallya) February 14, 2019
വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മല്യ ഇപ്പോള്‍ ലണ്ടനിലാണ്. മല്യയെ കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ 9000 കോടിയുടെ വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നു മല്യ. 2016 മാര്‍ച്ച് രണ്ടിനായിരുന്നു മല്യ ഇന്ത്യ വിട്ടത്.