‘എന്തുകൊണ്ട് അന്ന് പറഞ്ഞില്ല?’ ‘പരാതിപ്പെടാന്‍ ഇത്രയും വൈകിയതെന്തുകൊണ്ട്?’ ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയ സ്ത്രീകളോട് പലരും ചോദിച്ച ചോദ്യമാണിത്. ഹോളിവുഡ് സിനിമാ ലോകത്ത് ആരംഭിച്ച് ലോകം മുഴുവന്‍ ഏറ്റെടുത്ത ‘മീ ടൂ’ ഹാഷ് ടാഗ് ക്യാംപെയിന്റെ ഭാഗമായാണ് പലരും ഇത് തുറന്നു പറഞ്ഞത്.

സിനിമാ താരങ്ങള്‍ മുതല്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനക്കേസ് നല്‍കിയ കന്യാസ്ത്രീവരെയുള്ളവരോട് ഇതേ ചോദ്യം പലരും ചോദിച്ചു. ‘എന്തുകൊണ്ട് അന്ന്  പറഞ്ഞില്ല?’ അങ്ങേയറ്റം ആണ്‍കോയ്മ നിലനില്‍ക്കുന്ന ഒരു ഇടത്തില്‍ സ്വയംനിര്‍ണ്ണയാവകാശം ഉറക്കെ പറഞ്ഞ അവരുടെ ഉള്‍ക്കരുത്ത് അംഗീകരിക്കേണ്ടതിന്  പകരം മുന്‍വിധികളോടെയാണ് ഒരുവിഭാഗം ഈ സ്ത്രീകളെ സമീപിച്ചത്.

ഈ ചോദ്യത്തിന് മറുപടിയെന്നോണം, മീ ടൂ ഹാഷ്‌ടാഗിന് ശേഷം മറ്റൊരു ഹാഷ്‌ടാഗ് ക്യാംപെയിന് സാക്ഷ്യം വഹിക്കുകയാണ് ലോകം. എന്തുകൊണ്ട് ഞാന്‍ നേരത്തേ പറഞ്ഞില്ല (Why I Didnt Report) എന്ന ഹാഷ്‌ടാഗോടെയാണ് തുറന്നുപറയാന്‍ കഴിയാതെ പോയ സാഹചര്യത്തെക്കുറിച്ച് ഇവര്‍ വിശദീകരിക്കുന്നത്.

ആ ചോദ്യത്തിന്റെ ഉത്തരങ്ങള്‍ വല്ലാതെ ഭീതിപ്പെടുത്തുന്നതാണ്. കാരണം അയാളെന്റെ സഹോദരനായിരുന്നു, കാരണം അയാളെന്റെ കസിനായിരുന്നു, കാരണം അയാള്‍ ഒരു വൈദികനായിരുന്നു, കാരണം അയാള്‍ എന്റെ സുഹൃത്തായിരുന്നു… സ്ഥാനങ്ങളേ മാറുന്നുള്ളൂ, അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞാല്‍ ആരും വിശ്വസിക്കുമായിരുന്നില്ല എന്ന മുഖ്യ കാരണം മാറുന്നില്ല.

Read More: ഒരു കുഞ്ഞ് കരയുന്നത് അയാൾ കേൾക്കാറുണ്ടോ?

Read More: അയാളന്ന് നിശബ്‌ദമാക്കിയത് എന്റെ ശബ്‌ദമായിരുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ