ന്യൂഡൽഹി: കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എന്തുകൊണ്ടാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഞായറാഴ്ചയാണ് അമിത്ഷായ്ക്ക് കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
ഡൽഹി എയിംസിലേക്ക് പോവാതെ എന്തുകൊണ്ടാണ് അമിത് ഷായെ അയൽ സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് തരൂർ ചോദിച്ചു.
True. Wonder why our Home Minister, when ill, chose not to go to AIIMS but to a private hospital in a neighbouring state. Public institutions need the patronage of the powerful if they are to inspire public confidence. https://t.co/HxVqdREura
— Shashi Tharoor (@ShashiTharoor) August 3, 2020
“ശരിയാണ്, നമ്മുടെ ആഭ്യന്തരമന്ത്രി അസുഖമുള്ളപ്പോൾ എയിംസിലേക്ക് പോകാതെ അയൽ സംസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുകയാണ് , ” തരൂർ ട്വീറ്റ് ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വിശ്വാസമുണ്ടാക്കിയെടുക്കണമെങ്കിൽ അധികാര സ്ഥാനത്തുള്ളവരുടെ പിന്തുണ അവയ്ക്ക് ആവശ്യമാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
Read More: കോവിഡ് സ്ഥിരീകരിച്ചു: അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റി
ഞായറാഴ്ച വൈകിട്ട് 5:30 ഓടെയാണ് തനിക്ക് കോവിഡ് പിടിപെട്ട കാര്യം അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചത്.
“കോവിഡ് -19 ന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന്, ഞാൻ എന്നെ പരിശോധനയ്ക്ക് വിധേയനാക്കി. റിപ്പോർട്ട് പോസിറ്റീവ് ആണ്. എന്റെ ആരോഗ്യം സുഖമാണെങ്കിലും ഡോക്ടർമാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തുന്ന എല്ലാവരോടും സ്വയം ഐസൊലേഷനിൽ പോവണമെന്നും പരിശോധിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു, ”ഷായുടെ ട്വീറ്റിൽ പറയുന്നു.
Read More: രാമക്ഷേത്ര ഭൂമിപൂജയിൽ നിന്നു ഒഴിവാക്കണമെന്ന് ഉമാ ഭാരതി; പ്രധാനമന്ത്രിയുടെ ആരോഗ്യത്തിൽ ആശങ്ക
ആഭ്യന്തരമന്ത്രിയെ ഗുഡ്ഗാവിലെ മെഡാന്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഡൽഹിയിലെ ആശുപത്രികളും കോവിഡ് ചികിത്സാ കേന്ദ്രങ്ങളും അമിത് ഷാ സന്ദർശിച്ചിരുന്നു. കേന്ദ്ര മന്ത്രിസഭയൽ കോവിഡ് ബാധിച്ച ആദ്യ കാബിനറ്റ് അംഗമാണ് അദ്ദേഹം.
കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭയുടെ സുപ്രധാന യോഗത്തിൽ ആഭ്യന്തരമന്ത്രി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മാനവ വിഭവ ശേഷി മന്ത്രി മന്ത്രി രമേശ് പൊഖ്രിയാൽ തുടങ്ങി നിരവധി മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് കേന്ദ്ര സർക്കാർ പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്.
ഷായെ സന്ദർശിച്ച ചില ബിജെപി നേതാക്കൾ തങ്ങളെ ഐസൊലേഷനിലേക്ക് മാറ്റുകയാണെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി, വനം, സഹമന്ത്രി ബാബുൽ സുപ്രിയോ, രാജ്യസഭാ എംപി വിനയ് സഹസ്രബുദ്ധെ എന്നിവർ തങ്ങൾ വീട്ടിൽ ഐസൊലേഷനിലേക്ക് മാറുകയാണെന്ന് അറിയിച്ചിരുന്നു.
Read More: യെഡിയൂരപ്പയ്ക്കു പിന്നാലെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അമിത് ഷാ സന്ദർശിച്ചവരിൽ കൽക്കരി, ഖനന മന്ത്രി പ്രഹ്ലാദ് ജോഷി, പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ, ഹരിയാന ബിജെപി മേധാവി ഒ പി ധങ്കർ, ഗുജറാത്ത് ബിജെപി മേധാവി സി ആർ പാട്ടീൽ എന്നിവരും ഉൾപ്പെടുന്നു.
I had met Honble HM Shri @AmitShah ji day before in the evening • I am advised by Doctors to confine myself, away from my family members, for the next few days with a test to be done soon •
Shall abide with all precautionary measures as per Rules & Protocol #COVID19 #AmitShah— Babul Supriyo (@SuPriyoBabul) August 2, 2020
ശനിയാഴ്ച വൈകുന്നേരം ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചതിനാൽ സെൽഫ് ഐസൊലേഷനിലേക്ക് മാറിയതായി ഐടി, ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. രവിശങ്കർ പ്രസാദിന് രോഗലക്ഷണങ്ങളൊന്നുമില്ല. കോവിഡ് പ്രോട്ടോക്കോൾക മാത്രം അടിസ്ഥാനമാക്കിയാണ് താൻ ഐസൊലേഷനിൽ പോവുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.