scorecardresearch

നിയന്ത്രണം കേന്ദ്രത്തിനാണെങ്കില്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാർ എന്തിനെന്ന് സുപ്രീം കോടതി

ഭരണകാര്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്

ഭരണകാര്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്

author-image
WebDesk
New Update
supreme court, fir, charge sheet, public document

ന്യൂഡല്‍ഹി: മുഴുവന്‍ ഭരണനിയന്ത്രണവും കേന്ദ്രസര്‍ക്കാരിനാണെങ്കില്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ കൊണ്ടുള്ള ഉദ്ദേശ്യമെന്താണെന്ന് സുപ്രീം കോടതി. ഭരണകാര്യങ്ങളുടെ നിയന്ത്രണത്തെച്ചൊല്ലി ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇക്കാര്യം ചോദിച്ചത്.

Advertisment

''കേന്ദ്ര സർക്കാരിന്റിന്റെ ആഹ്വാനപ്രകാരം മാത്രമേ ഭരണം നടത്താവൂയെങ്കില്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ ഉദ്ദേശ്യം എന്താണ്? സ്വന്തം ഓഫീസുകളിലൂടെ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളും ഭരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്,'' ജസ്റ്റിസുമാരായ എം.ആര്‍.ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്ലി, പി.എസ്.നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനപരമായ നിയന്ത്രണവും അവരുടെ ഭരണപരമോ അച്ചടക്കപരമോ ആയ നിയന്ത്രണവും തമ്മില്‍ വ്യത്യാസമുണ്ടെന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രതിനിധിയെന്ന നിലയില്‍ ഉത്തരവദിത്തം മന്ത്രിക്കാണെന്നും തുഷാര്‍ മേത്ത പറഞ്ഞു.

''ഒരു സെന്‍ട്രല്‍ സര്‍വീസ് ഓഫീസര്‍ അല്ലെങ്കില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയില്‍ കമ്മിഷണറായി ലൈസന്‍സ് നല്‍കാനുള്ള ബാധ്യതയില്‍ നിയമിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ വരും. ബിസിനസ്സ് നിയമങ്ങളുടെ ഇടപാടുകളാല്‍ അദ്ദേഹം ഭരിക്കപ്പെടുകയും മന്ത്രി ഉത്തരം പറയുകയും ചെയ്യും. എങ്ങനെ ലൈസന്‍സ് നല്‍കണം, എങ്ങനെ ലൈസന്‍സ് നല്‍കരുത്, പരിധികള്‍ എന്തൊക്കെയാണ് മന്ത്രാലയം എങ്ങനെ പ്രവര്‍ത്തിക്കും തുടങ്ങിയ നയങ്ങള്‍ മന്ത്രി രൂപീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിക്കായിരിക്കും ഇക്കാര്യത്തില്‍ നിയന്ത്രണം,'' അദ്ദേഹം പറഞ്ഞു.

Advertisment

''ഞങ്ങള്‍ ഭരണപരമായ നിയന്ത്രണത്തില്‍ ആശങ്കാകുലരാണ്. ആരാണ് നിയമിക്കുന്നത്, ആരാണ് വകുപ്പുതലത്തില്‍ മുന്നോട്ടുപോകുന്നത്, ആരാണ് സ്ഥലംമാറ്റം നടത്തുന്നത്. എന്നാല്‍ ഞാന്‍ ലൈസന്‍സ് നല്‍കണോ വേണ്ടയോ എന്ന് ആ ഉദ്യോഗസ്ഥന് ആഭ്യന്തര സെക്രട്ടറിയോട് ചോദിക്കാന്‍ കഴിയില്ല. അതിനായി മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. രണ്ട് വ്യത്യസ്ത കാര്യങ്ങളുണ്ട്, പ്രവര്‍ത്തന നിയന്ത്രണം ബന്ധപ്പെട്ട മന്ത്രിയുടെ പക്കലാണ്,'' അദ്ദേഹം പറഞ്ഞു.

''ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നിര്‍വഹിക്കുന്നില്ലെന്ന് കരുതുക, ഇത് എത്ര അപാകതയായിരിക്കുമെന്ന് നോക്കൂ… ഞങ്ങള്‍ ഈ വ്യക്തിയെ അയച്ച് മറ്റാരെയെങ്കിലും കൊണ്ടുവരുമെന്ന് പറയാന്‍ ഡല്‍ഹി സര്‍ക്കാരിന് ഒരു പങ്കുമില്ല. അവര്‍ എവിടെ ആയിരിക്കും? ഇദ്യോഗസ്ഥനെ എവിടെ നിയമിക്കും, വിദ്യാഭ്യാസത്തിലായാലും മറ്റെവിടെയെങ്കിലായാലും, അവര്‍ക്ക് അധികാരത്തിന്മേല്‍ അധികാരമില്ലെന്ന് നമുക്ക് പറയാന്‍ കഴിയുമോ?,'' ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

അച്ചടക്ക അധികാരം, നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തിനാണെന്ന് മറുപടിയായി മേത്ത പറഞ്ഞു. ''ദയവായി ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണമെന്ന് നിങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കുക, അത് കേഡര്‍ കണ്‍ട്രോളിങ് അതോറിറ്റിക്ക് കൈമാറാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. എന്റെ വകുപ്പിലേക്ക് ആരെയെങ്കിലും നിയമിക്കുകയോ എവിടെ നിന്നെങ്കിലും മറ്റൊരാളെ കൊണ്ടുവരുകയോ ആരെയെങ്കിലും സ്ഥലം മാറ്റുകയോ ചെയ്യണമെന്ന് മന്ത്രിയില്‍ നിന്ന് അഭ്യര്‍ത്ഥന ഉണ്ടായപ്പോഴെല്ലാം ലഫ്റ്റനന്റ് ഗവര്‍ണര്‍ (എല്‍ജി) രേഖാമൂലം അറിയിക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഭരണഘടനാ വ്യവസ്ഥയനുസരിച്ച്, ആ അധികാരം കേന്ദ്ര ഗവണ്‍മെന്റും ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രതിനിധി എന്ന നിലയില്‍ എല്‍ജിയും നിലനിര്‍ത്തുന്നു, കാരണം നിങ്ങള്‍ രാജ്യത്തിന്റെ തലസ്ഥാനം ഭരിക്കുന്നു. ''അദ്ദേഹം പറഞ്ഞു.

ആരെയാണ് നിയമിക്കുക, ആരെ ഏത് വകുപ്പിന്റെ തലപ്പത്ത് വഹിക്കും എന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് ഒരു അഭിപ്രായം ഉണ്ടായിരിക്കണം. ദേശീയ സ്‌കീമില്‍ ഡല്‍ഹിയുടെ 'പ്രത്യേക പദവി' അടിവരയിട്ട് മേത്ത പറഞ്ഞു.

Supreme Court Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: