ന്യൂഡൽഹി: വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ പാര്‍ലമെന്റില്‍ ഹാജരാവാത്തതിനെ ചോദ്യം ചെയ്ത് സമാജ്വാദി പാർട്ടി എംപി നരേഷ് അഗർവാൾ. താൽപ്പര്യമില്ലെങ്കിൽ രാജ്യസഭാ അംഗമെന്ന പദവിയിൽ നിന്നും ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറും ബോളിവുഡ് നടി രേഖയും ഒഴിയണമെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റ് സെഷനിലെ നടപടികളിൽ ഇവർ പങ്കെടുക്കുന്നത് ഇത് വരെ താൻ കണ്ടിട്ടില്ലെന്നും അവർക്ക് താൽപര്യമില്ലെങ്കിൽ താരങ്ങൾ പദവിയിൽ നിന്ന് ഒഴിയുന്നതാണ് നല്ലതെന്ന് ക്രമപ്രശ്നമായ അദ്ദേഹം ചൂണ്ടിക്കാട്ടി.

സച്ചിനും രേഖയെയും കൂടാതെ രൂപ ഗാംഗുലി, നരേന്ദ്ര ജാദവ്, എം സി മേരി കോം, കെ പ്രസാരൺ, അനു ആഗ, സംബാജി ഛത്രപതി, സ്വപൻ ദാസ്ഗുപ്ത, ഗോപി സുരേഷ്, സുബ്രഹ്മണ്യൻ സ്വാമി കെ.ടി.എസ് തുളസി എന്നിവരാണ് നാമനിർദേശം വഴിയുള്ള നിലവിലെ അംഗങ്ങൾ. മുഴുസമയ രാഷ്ട്രീയക്കാരെല്ലാത്തതിനാൽ ഇവരിൽ പലരും അപൂർവമായാണ് പാർലമെൻറ് സെഷനുകളിൽ പങ്കെടുക്കാറുള്ളത്.

എന്നാല്‍ ഇത് ക്രമപ്രശ്നമായി ഉന്നയിക്കാനാവില്ലെന്ന് ഡെപ്യൂട്ടി ചെയർമാൻ പി.ജെ കുര്യൻ പറഞ്ഞു. നാമനിർദേശം വഴിയെത്തിയ അംഗങ്ങളെ രാജ്യസഭയിലെത്തിക്കാൻ അഗർവാൾ ശ്രമിക്കണമെന്ന് കുര്യൻ വ്യക്തമാക്കി. ചെയർ അങ്ങനെ ആവശ്യപ്പെടുകയാണെങ്കിൽ ഇക്കാര്യം സംബന്ധിച്ച് അംഗങ്ങൾക്ക് എഴുതുമെന്ന് അഗർവാൾ മറുപടി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook