scorecardresearch

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപ്: സൈനിക നീക്കവും തള്ളിക്കളയാനാവില്ലെന്ന് വൈറ്റ് ഹൗസ്

റഷ്യയുടെയും ചൈനയുടെയും വർധിച്ചുവരുന്ന സ്വാധീനം ആർട്ടിക് മേഖലയിൽ തടയാൻ ഗ്രീൻലാൻഡ് യുഎസിന്റെ നിയന്ത്രണത്തിലാകണമെന്ന് ട്രംപ് വിശ്വസിക്കുന്നു

റഷ്യയുടെയും ചൈനയുടെയും വർധിച്ചുവരുന്ന സ്വാധീനം ആർട്ടിക് മേഖലയിൽ തടയാൻ ഗ്രീൻലാൻഡ് യുഎസിന്റെ നിയന്ത്രണത്തിലാകണമെന്ന് ട്രംപ് വിശ്വസിക്കുന്നു

author-image
WebDesk
New Update
Trump1212

ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡ് സ്വന്തമാക്കുന്നത് യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഇതിനായി സൈനിക നടപടി ഉൾപ്പെടെയുള്ള മാർഗങ്ങൾ പരിഗണനയിലുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

Advertisment

Also Read:ഗ്രീൻലാൻഡിന് മേലുള്ള ട്രംപിന്റെ അവകാശവാദം; ശക്തമായ പ്രതിഷേധവുമായി യൂറോപ്യൻ രാജ്യങ്ങൾ

വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് ഗ്രീൻലാൻഡ് വിഷയത്തിൽ ട്രംപ് നിലപാട് കടുപ്പിച്ചത്. ഗ്രീൻലാൻഡിനെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകുന്നു:

എന്തുകൊണ്ടാണ് ട്രംപ് ഗ്രീൻലാൻഡ് ലക്ഷ്യമിടുന്നത്? 

റഷ്യയുടെയും ചൈനയുടെയും വർധിച്ചുവരുന്ന സ്വാധീനം ആർട്ടിക് മേഖലയിൽ തടയാൻ ഗ്രീൻലാൻഡ് യുഎസിന്റെ നിയന്ത്രണത്തിലാകണമെന്ന് ട്രംപ് വിശ്വസിക്കുന്നു.കൂടാതെ ആധുനിക സാങ്കേതികവിദ്യയ്ക്കും സൈനിക ആവശ്യങ്ങൾക്കും അത്യന്താപേക്ഷിതമായ അപൂർവ ധാതുക്കളുടെ വൻ ശേഖരം ഗ്രീൻലാൻഡിലുണ്ട്.

Also Read: വെനസ്വേലയിലെ യുഎസ് വ്യോമാക്രമണത്തിൽ 40 മരണം; അപകടകരമായ കീഴ്‌വഴക്കമെന്ന് യുഎൻ

ഇതിനെല്ലാം പുറമേ ഗ്രീൻലാൻഡിൻറ ഭൗമതന്ത്രപരമായ സ്ഥാനവും പ്രധാനമാണ്. അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള ഗ്രീൻലാൻഡിന്റെ സ്ഥാനം മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും കപ്പൽ ഗതാഗതത്തിനും ഏറെ നിർണായകമാണ്.

Also Read:വെനസ്വേല ഇനി യുഎസ് ഭരിക്കുമെന്ന് ട്രംപ്; നിക്കോളാസ് മഡുറോയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചു

അതേസമയം, ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് തങ്ങൾ വിൽപ്പനയ്ക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. "ഗ്രീൻലാൻഡ് ഗ്രീൻലാൻഡുകാരുടേതാണ്" എന്നാണ് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സന്റെ പ്രതികരണം. യുഎസ് നീക്കം നാറ്റോ സഖ്യത്തിന്റെ അന്ത്യത്തിന് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

സൈനിക നടപടി ഉണ്ടാകുമോ? 

നയതന്ത്ര ചർച്ചകളിലൂടെയോ വിലയ്ക്ക് വാങ്ങുന്നതിലൂടെയോ ഗ്രീൻലാൻഡ് സ്വന്തമാക്കാനാണ് മുൻഗണനയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറയുമ്പോഴും, സൈനിക നീക്കം ഒരു സാധ്യതയായി വൈറ്റ് ഹൗസ് നിലനിർത്തുന്നു. "സൈന്യം എപ്പോഴും ഒരു ഓപ്ഷനാണ്" എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയത്.

യൂറോപ്യൻ രാജ്യങ്ങളുടെ പ്രതികരണം

ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ ഡെന്മാർക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പരമാധികാര രാഷ്ട്രത്തിന്റെ അതിർത്തികൾ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

വെനിസ്വേലയിലെ സൈനിക ഇടപെടലിന് ശേഷം ട്രംപിന്റെ അടുത്ത ലക്ഷ്യം ഗ്രീൻലാൻഡ് ആണെന്ന അഭ്യൂഹം ശക്തമായതോടെ ആഗോളതലത്തിൽ നയതന്ത്ര യുദ്ധം മുറുകുകയാണ്.

Read More:വെനിസ്വേലയില്‍ ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റു

Donald Trump Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: