‘ഇന്ത്യന്‍ റെയില്‍വേ ഉളളപ്പോള്‍ ജനങ്ങളെ കൊല്ലാന്‍ തീവ്രവാദികളുടെ ആവശ്യമില്ല’

മുംബൈ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Indian Railway, Raj Thackeray

മുംബൈ: നമുക്ക് ജനങ്ങളെ കൊല്ലാന്‍ പാകിസ്താനെപ്പോലെയോ, തീവ്രവാദികളേപ്പോലെയോ ഉള്ള ശത്രുക്കളുടെ ആവശ്യമില്ലെന്നും ഇന്ത്യന്‍ റെയില്‍വേ തന്നെ ധാരാളമാണെന്നും എംഎന്‍എസ് തലവന്‍ രാജ് താക്കറെ. മുംബൈ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോക്കല്‍ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഒരു കല്ലു പോലും ഇടാന്‍ അനുവദിക്കില്ലെന്നും രാജ് താക്കറെ വ്യക്തമാക്കി. മുംബൈയില്‍ മഴപെയ്യുന്നത് ആദ്യമായല്ല. എന്നാല്‍ അപകടത്തിന് കാരണമായി റെയില്‍വെ പഴിക്കുന്നത് മഴയെ ആണെന്നും രാജ് താക്കറെ പരിഹസിച്ചു.

ഒക്ടോബര്‍ അഞ്ചിന് ലോക്കല്‍ സ്റ്റേഷനുകളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് റെയില്‍വേയ്ക്ക് പട്ടിക കൈമാറുമെന്നും സമയപരിധിക്കുള്ളില്‍ ഇക്കാര്യത്തില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് അപ്പോള്‍ കാണാമെന്നും രാജ് താക്കറെ പറഞ്ഞു.

റെയില്‍വെ സ്റ്റേഷനുകളിലെ നടപ്പാലങ്ങളിലെ അനധികൃത വ്യാപാരികളെ പുറത്താക്കാന്‍ റെയില്‍വെ അധികൃതര്‍ക്ക് സമയം നല്‍കുമെന്നും അതിനുള്ളില്‍ അവരെ ഒഴിപ്പിച്ചില്ലെങ്കില്‍ അക്കാര്യം തങ്ങള്‍ സ്വയം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Why do we need terrorists our railway is enough to kill people says raj thackeray

The moderation of comments is automated and not cleared manually by malayalam.indianexpress.com