/indian-express-malayalam/media/media_files/laokyfPlQ2tmbq3gYLkH.jpg)
ഉത്തർപ്രദേശിലെ മഥുരയിലെ കൃഷ്ണ ജന്മഭൂമിയെച്ചൊല്ലി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സമാജ്‌വാദി പാർട്ടി (എസ് പി) അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിലുള്ള തർക്കമാണ് ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നത്.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം തങ്ങളുടെ അജണ്ടയിലില്ലെന്ന് ബി.ജെ.പി വാദിക്കുമ്പോൾ, പൊതുതിരഞ്ഞെടുപ്പിന് ശേഷം കൃഷ്ണ ജന്മഭൂമിയിൽ ക്ഷേത്രം പണിയാൻ വൻ തയ്യാറെടുപ്പ് ഉണ്ടാകുമെന്ന് ചില പാർട്ടി നേതാക്കൾ പറയുന്നു. പാർട്ടി കേഡറിന്റെ ധാർമ്മികതയും വികാരങ്ങളുമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്ന് അവർ പറയുന്നു.
യുപിയിലെ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ, ബിജെപിയുടെ അജണ്ടയിൽ അടുത്തതായി മഥുരയിലെ ഒരു ക്ഷേത്രമാണെന്ന് പറഞ്ഞ് കേശവ് പ്രസാദ് മൗര്യ ഒച്ചപ്പാട് സൃഷ്ടിച്ചു. ഇത്തവണ മഥുരയിൽ കൃഷ്ണക്ഷേത്രം വേണോയെന്ന് വ്യക്തമാക്കാൻ അദ്ദേഹം അഖിലേഷ് യാദവിനെ വെല്ലുവിളിച്ചു. “അയോധ്യ തോ ബസ് ജാങ്കി ഹേ, കാശി, മഥുര ബാക്കി ഹേ" (അയോധ്യ ഒരു തുടക്കം മാത്രം, കാശിയും മഥുരയും ബാക്കിയുണ്ട്) എന്ന മുദ്രാവാക്യത്തിൽ പറയുന്നത് പോലെ ഹിന്ദു വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, മഥുരയിലെയും വാരണാസിയിലെയും (കാശി) ക്ഷേത്ര തർക്കങ്ങൾ ഒരു വലിയ പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമാണ്.
"ന്യൂനപക്ഷ വോട്ടുകൾക്ക് വേണ്ടി ഹിന്ദുക്കളുടെ രക്തം ചൊരിയുന്ന എസ് പി ക്ക് ശ്രീകൃഷ്ണന്റെ പിൻഗാമികളുടെ വോട്ട് വേണം, പക്ഷേ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് ഒരു ക്ഷേത്രം ആവശ്യമില്ല ... … എസ് പി നേതാവ് അഖിലേഷ് യാദവ് ഈ വിഷയത്തിൽ അസം ഖാന്റെയും അദ്ദേഹത്തിന്റെ സമൂഹത്തിന്റെയും സമ്മർദ്ദത്തിലല്ലെങ്കിൽ, ദയവായി നിങ്ങളുടെ നിലപാട് വ്യക്തമാക്കൂ,” യുപി ഉപമുഖ്യമന്ത്രി നവംബർ 26 ന് എക്‌സിലെ (മുൻ ട്വിറ്റർ) പോസ്റ്റിൽ പറഞ്ഞു.
കൃഷ്ണന്റെ ജന്മസ്ഥലമായി വിശ്വസിക്കപ്പെടുന്ന മഥുരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ദിവസങ്ങൾക്ക് ശേഷം, “മഥുരയും ബ്രജും വികസനത്തിന്റെ കുതിപ്പില്‍ പിന്നിലാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്രജ് മേഖലയിൽ ദൈവം കൂടുതൽ ദിവ്യത്വത്തോടെ കാണപ്പെടുന്ന ദിവസം വിദൂരമല്ല.”
മഥുര വിഷയം പാർട്ടിയുടെ ഔദ്യോഗിക അജണ്ടയിൽ ഇല്ലെന്ന് ബിജെപിയുടെ ഫൈസാബാദ് എംപി ലല്ലു സിങ് - അയോധ്യ അദ്ദേഹത്തിന്റെ മണ്ഡലത്തിന്റെ ഭാഗമാണ് - പറഞ്ഞു. “അത്തരം അജണ്ടകളൊന്നും ഞങ്ങൾക്കില്ലെന്നും അതിനായി ഇപ്പോൾ പ്രേരിപ്പിക്കേണ്ടതില്ലെന്നുമാണ് പാർട്ടി നിലപാട്. എന്നാൽ സമൂഹത്തിൽ നിന്ന് ആവശ്യങ്ങളുണ്ടാകും. അതുകൊണ്ടാണ് നേതാക്കൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്, ”അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന് അനുകൂലമായി 2019 നവംബർ 9 ന് സുപ്രീം കോടതി വിധി വന്നപ്പോൾ, ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതിനോട് ഒരു ചോദ്യം ഉയർന്നു. വാരണാസിയിലെ ഗ്യാൻവാപി പള്ളി തർക്കവും മഥുരയിലെ ഷാഹി ഈദ്ഗാ തർക്കവും അടുത്തതായി ഏറ്റെടുക്കുമോ എന്നായിരുന്നു ചോദ്യം. "ഒരു ചരിത്ര പശ്ചാത്തലം കാരണം, സംഘം (ആർ എസ് എസ്) ഈ പ്രസ്ഥാനവുമായി (അയോധ്യ) ബന്ധപ്പെട്ടു. അതൊരു വ്യത്യസ്ത വിഷയമാണ്. ഇപ്പോൾ ഞങ്ങൾ വീണ്ടും മാനവ വികസനവുമായി ബന്ധപ്പെടും, ഈ പ്രസ്ഥാനം (അയോധ്യ) ഞങ്ങൾക്ക് ആശങ്കയായി നിലനിൽക്കില്ല.
"ഇത് പാർട്ടിയുടെ ഔദ്യോഗിക ലൈനല്ല, മറിച്ച് അത് കേഡറിന്റെ ധാർമ്മികതയും വികാരങ്ങളും പ്രതിഫലിപ്പിക്കുന്നു ." എന്ന് ഉത്തർപ്രദേശിൽ നിന്നുള്ള മറ്റൊരു ബിജെപി നേതാവ് പറഞ്ഞു, വിഷയം ഒരിക്കൽ ഉയർന്നുവന്നാൽ, ഉത്തർപ്രദേശിലെ രാഷ്ട്രീയ ഭൂമികയെ തന്നെ അടിമുടി മാറ്റിമറിച്ചേക്കാം, കാരണം അത് എസ് പിയുടെ മുസ്‌ലിം-യാദവ് അടിത്തറയിൽ സ്വാധീനം ചെലുത്തും, അദ്ദേഹം പറഞ്ഞു.
“എപ്പോൾ വന്നാലും അത് വലിയ രീതിയിലായിരിക്കും. കൃഷ്ണ ജന്മഭൂമി രാഷ്ട്രീയ സാഹചര്യത്തെ കാര്യമായി മാറ്റിമറിക്കും, കാരണം ബിജെപി വിഷയം ഏറ്റെടുത്താൽ അത് എസ് പിയുടെ അടിത്തറയിൽ സ്വാധീനം ചെലുത്തും. യാദവർ തങ്ങളെ ശ്രീകൃഷ്ണന്റെ പിൻഗാമികൾ എന്ന് വിളിക്കുന്നതിനാലും എതിർപ്പുകൾ ഉന്നയിക്കാൻ സാധിക്കാത്തതിനാലും ... പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ ബോധ്യമുള്ളവരാണ്. ഏത് എതിർപ്പും എസ്പിയുടെ എം-വൈ (മുസ്‌ലിം-യാദവ്) യോജിപ്പിന് ഹാനികരമായേക്കാം,” അദ്ദേഹം പറഞ്ഞു.
മഥുര വിഷയത്തിൽ നിയമപരമായ കേസുകൾ
മഥുര തർക്കം വിവിധ കോടതികളിൽ കെട്ടിക്കിടക്കുകയാണ്. മുഗൾ ചക്രവർത്തി ഔറംഗസേബ് പുരാതന കേശവദേവ് ക്ഷേത്രം പൊളിച്ച് പകരം ഈദ്ഗാ പണിതതായി അഭിഭാഷകരായ മഹേന്ദ്ര പ്രതാപ് സിംഗ്, രാജേന്ദ്ര മഹേശ്വരി എന്നിവർ പ്രാദേശിക കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അവകാശപ്പെട്ടു. ആഗ്രയിലെ ബീഗം സാഹിബ മസ്ജിദിന്റെ ഗോവണിപ്പടിക്ക് അടിയിയിലാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന "ഠാക്കൂർജി"യുടെ വിഗ്രഹങ്ങൾ കുഴിച്ചിട്ടത്. ക്ഷേത്രവും പള്ളിയും നിലനിൽക്കുന്ന 13.37 ഏക്കറിന്റെ മുഴുവൻ അവകാശവും ഉടമസ്ഥാവകാശവും അവകാശപ്പെട്ടു കൊണ്ട് 2021-ൽ, ഹിന്ദു ആർമി എന്ന സംഘടനയുടെ പ്രസിഡന്റായ മനീഷ് യാദവ്, യാദവ സമുദായത്തിന് വേണ്ടി മഥുര കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു, ശ്രീകൃഷ്ണന്റെ നിയമപരമായ അനന്തരാവകാശിയാണെന്നും യാദവ സമൂഹം മുഴുവനും പരബ്രഹ്മത്തിൽ നിന്ന് വന്നവരാണെന്നും മനീഷ് യാദവ് അവകാശപ്പെട്ടു.
വാരാണസിയിലോ മഥുരയിലോ ഉള്ള ക്ഷേത്ര വിഷയങ്ങളിൽ ഇടപെടില്ലെന്ന് ബിജെപിയും ആർഎസ്എസും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, തർക്കങ്ങളിലെ കേസുകൾ രാഷ്ട്രീയ കലഹം വഷളാക്കി. 1947 ഓഗസ്റ്റ് 15 ന് നിലനിന്നിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം പരിവർത്തനം ചെയ്യുന്നതിനെ 1991 ലെ ആരാധനാലയ നിയമം വിലക്കുന്നു, എന്നാൽ അതിനെതിരെ സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്.
"അയോധ്യയിൽ ജുഡീഷ്യൽ ഇടപെടലിലൂടെ ഇടതുപക്ഷ ബുദ്ധിജീവികൾ എങ്ങനെ ഖനനം നിർത്താൻ ശ്രമിച്ചു, എന്നാൽ റഡാർ-മാപ്പിംഗ് സംവിധാനത്തിന്റെ പരിണാമത്തെത്തുടർന്ന് അത് വീണ്ടും തുറക്കേണ്ടി വന്നത് പോലെ, പുതിയ സാങ്കേതികവിദ്യയ്ക്ക് രണ്ട് തർക്ക സ്ഥലങ്ങളിലും (വാരണാസി, മഥുര) ക്ഷേത്ര അവശിഷ്ടങ്ങളുടെ വ്യക്തമായ തെളിവുകൾ കൊണ്ടുവരാൻ കഴിയും. ഒരു ബിജെപി നേതാവ് പറഞ്ഞു. “അത് വീണ്ടും ആവശ്യങ്ങൾ പുനരുജ്ജീവിപ്പിക്കും, അതെ, അതിനായി ഒരു വലിയ തയ്യാറെടുപ്പ് ഉണ്ടാകണം, അതിനായി ഇനി സമയമില്ല. എന്നാൽ 2024 തിരഞ്ഞെടുപ്പിന് ശേഷം, പുതിയ തെളിവുകൾ കൃഷ്ണ ജന്മഭൂമിയിലേക്കുള്ള ശ്രദ്ധ തിരിച്ചു കൊണ്ടുവരും."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.