രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയി പ്രഖ്യാപിക്കപ്പെട്ട ദ്രൗപതി മുര്‍മു പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവ്. ഒഡിഷയില്‍നിന്നുള്ള ആദിവാസി നേതാവായ ദ്രൗപതി ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്.
1958 ജൂണ്‍ 20നു ജനിച്ച ദ്രൗപദി നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു. 2015 മുതല്‍ 2021 വരെയാണു ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി വഹിച്ചത്. 64 കാരിയായ ദ്രൗപതി മുര്‍മുവിന്റെ പേര് 2017 രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍, അന്ന് ബിഹാര്‍ ഗവര്‍ണറായിരുന്ന രാം നാഥ് കോവിന്ദിനായിരുന്നു നറുക്ക് വീണത്.
രാജ്യത്തെ ആദ്യ ആദിവാസി ഗവര്‍ണറെന്ന വിശേഷണവും ദ്രൗപതി മുര്‍മുവിനു സ്വന്തമാണ്. രണ്ടായിരത്തില്‍ ഒഡിഷയിലെ നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ അംഗമായിരുന്നു.
കൗണ്‍സിലറായി വിജയിച്ചുകൊണ്ട് രാഷ്ട്രീയജീവിതം ആരംഭിച്ച ദ്രൗപതി 1997ല്‍ ഒഡിഷയിലെ റൈരങ്പൂറിലെ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ അവര്‍ എസ്ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പിയുടെ എസ് ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി 2013 മുതല്‍ 2015 വരെ പ്രവര്‍ത്തിച്ചു.
മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹയെ പൊതുസമ്മതനായ സ്ഥാനാര്‍ഥിയായി പ്രതിപക്ഷം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം ബിജെപി പ്രഖ്യാപിച്ചത്. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയാണു തീരുമാനം അറിയിച്ചത്.
ബിജെപിയുടെ ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ.
- തിരഞ്ഞെടുക്കപ്പെട്ടാൽ മുർമു ഇന്ത്യയിലെ ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമായി മാറും.
- ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ നിന്നുള്ള മുർമു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപികയായിരുന്നു.
- മയൂർഭഞ്ചിലെ റൈരംഗ്‌പൂരിൽ നിന്ന് (2000, 2009) ബിജെപി ടിക്കറ്റിൽ മത്സരിച്ച് രണ്ടുതവണ എംഎൽഎയായിട്ടുണ്ട്.
- അഞ്ച് വർഷം മുമ്പ് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കവേയാണ് മുർമു ആദ്യമായി മത്സരാർത്ഥിയായി പരിഗണിക്കപ്പെട്ടത്.
- 2000-ൽ അധികാരത്തിലെത്തിയ ബിജെപി-ബിജെഡി സഖ്യസർക്കാരിന്റെ കാലത്ത് അവർ വാണിജ്യം, ഗതാഗതം, തുടർന്ന് ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകൾ കൈകാര്യം ചെയ്തു.
- 2009-ൽ ബിജെഡി ഉയർത്തിയ വെല്ലുവിളിയ്‌ക്കെതിരെ ബിജെപി പരാജയപ്പെട്ടപ്പോഴും മുർമു വിജയിച്ചു.
- 2015ൽ ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണറായി മുർമു സത്യപ്രതിജ്ഞ ചെയ്തു.
- ഭർത്താവ് ശ്യാം ചരൺ മുർമുവിനെയും രണ്ട് ആൺമക്കളെയും നഷ്ടപ്പെട്ട മുർമു തന്റെ വ്യക്തിജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ നേരിട്ടിട്ടുണ്ട്.
- എംഎൽഎ ആകുന്നതിന് മുമ്പ്, 1997 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം റായ്‌രംഗ്‌പൂർ നഗർ പഞ്ചായത്തിലെ കൗൺസിലറായും ബിജെപിയുടെ പട്ടികവർഗ മോർച്ചയുടെ വൈസ് പ്രസിഡന്റായും മുർമു സേവനമനുഷ്ഠിച്ചു.
- എൻഡിഎയ്ക്ക് 48% ഇലക്‌ട്രൽ വോട്ടുകൾ ലഭിക്കുന്നതിലൂടെ മുർമു രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. ബിജെപിയുടെ ഗോത്രവർഗ മുന്നേറ്റത്തിന് ഇത് വലിയ ഉത്തേജനം നൽകും.
ജൂലൈ 18 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. 21 വോട്ടണ്ണലും നടക്കും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി 24നാണ് അവസാനിക്കുന്നത്. ഭരണഘടനയുടെ 62-ാം അനുച്‌ഛേദം അനുസരിച്ച്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്കു പകരക്കാരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്, കാലാവധി അവസാനിക്കുന്നതിനു പൂര്‍ത്തിയാക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കാലാവധി തീരുന്നതിനു മുമ്പുള്ള അറുപതാം ദിവസമോ അതിനുശേഷമോ പുറപ്പെടുവിക്കണമെന്നാണ് നിയമം. ഭരണഘടനയുടെ 324-ാം അനുച്ഛേദം, 1952ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമം തുടങ്ങിയവ പ്രകാരം രാഷ്ട്രപത തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ മേല്‍നോട്ടവും നിര്‍ദേശവും നിയന്ത്രണവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിക്ഷിപ്തമാണ്.
Also Read: ബി ജെ പിയിലേക്ക് കൈപിടിച്ചത് അദ്വാനി; കണക്കുകൂട്ടലുകള്‍ തെറ്റിക്കുമോ യശ്വന്ത് സിന്‍ഹ