കോവിഡ് വകഭേദങ്ങൾക്ക് പേര് ഇനി ഗ്രീക്ക് അക്ഷരമാലയിൽനിന്ന്

2020 ഒക്ടോബറിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ B.1.617.2 എന്ന വൈറസ് ഇനി ഡെൽറ്റ എന്ന പേരിലുമാകും അറിയപ്പെടുക

India variant covid, WHO coronavirus Indian variant, WHO covid variants, WHO covid variants greek alphabets, Covid variant explained, covid mutations, covid variants nomenclature,ie malayalam

ന്യൂയോർക്ക്: വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും അഭിപ്രായ പ്രകാരം ‘സാർസ് കോവ് 2’ വൈറസ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാലയിൽ നിന്നുള്ള പേരുകൾ നൽകാൻ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച തീരുമാനിച്ചു. വേരിയന്റ് ഓഫ് ഇന്ട്രെസ്റ്റ് (VOI), വേരിയന്റ് ഓഫ് കൺസേൺ (VOC) എന്നിങ്ങനെ രണ്ടുതരം ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾക്കാണ് ഗ്രീക്ക് പേരുകൾ നൽകുക. രാജ്യങ്ങളുടെ പേരിൽ വൈറസുകൾ അറിയപ്പെടുന്നതിൽ നേരത്തെ എതിർപ്പുകൾ ഉയർന്നിരുന്നു.

പുതിയ തീരുമാന പ്രകാരം യുകെയിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കണ്ടെത്തിയ വൈറസ് വകഭേദമായ VOC B.1.1.7 ഇനി മുതൽ ആൽഫ എന്ന പേരിലായിരിക്കും അറിയപ്പെടുക. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ വർഷം മേയിൽ കണ്ടെത്തിയ VOC B.1.351 ബീറ്റ എന്നും നവംബറിൽ ബ്രസീലിൽ കണ്ടെത്തിയ VOC P.1 നു ഗാമ എന്നും ഒക്ടോബറിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ B.1.617.2 എന്ന വൈറസ് ഡെൽറ്റ എന്ന പേരിലുമാകും ഇനി അറിയപ്പെടുക.

Read Also: ‘രാജ്യത്തെ അവസ്ഥ മനസ്സിലാക്കി വാക്സിൻ നയം രൂപീകരിക്കണം;’ കേന്ദ്രത്തോട് സുപ്രീംകോടതി

എളുപ്പത്തിൽ ഉച്ചരിക്കാൻ കഴിയുന്നതും ഒരു പ്രത്യേക രീതിയിൽ മുദ്രകുത്താത്തതുമായ പേരുകൾ വൈറസുകൾക്ക് വേണമെന്ന പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രീക്ക് അക്ഷരമാലയിൽനിന്നുളള ആൽഫ, ബീറ്റ, ഗാമ എന്നിങ്ങനെ എളുപ്പമുള്ള പേരുകൾ നിർദേശിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

B.1.617 നെ ‘ഇന്ത്യൻ വകഭേദം’ എന്ന് വിളിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം മേയ് 12നു രംഗത്തുവന്നിരുന്നു. B.1.617 നെ നിരവധി മാധ്യമങ്ങൾ ഇന്ത്യൻ വകഭേദമെന്ന് വിളിക്കുന്നുണ്ടെന്നും എന്നാൽ അത്തരത്തിൽ തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഈ പ്രയോഗം ശരിയല്ലെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Who to use greek alphabets as labels for covid strains

Next Story
ജനങ്ങളെ കണക്കിലെടുക്കാതെ ലക്ഷദ്വീപിൽ മാറ്റങ്ങൾ കൊണ്ടുവരില്ല; ബിജെപി എംപി മാരോട് അമിത് ഷാAIADMK, BJP, Tamil nadu elections 2021, tamil nadu polls, Amit Shah tamil nadu, tamil nadu BJP, tamil nadu news, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com