scorecardresearch

Eid al-Adha 2020: സുരക്ഷിതമായ ബക്രീദ് ആഘോഷങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍

Safe Eid al Adha practices in the context of COVID-19: രോഗ വ്യാപനം തടയുന്നതിനായി പൊതു, സ്വകാര്യ സാമൂഹിക കൂട്ടായ്മകള്‍ ഒഴിവാക്കുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂടിക്കാഴ്ചകള്‍ നടത്താം.

Safe Eid al Adha practices in the context of COVID-19: രോഗ വ്യാപനം തടയുന്നതിനായി പൊതു, സ്വകാര്യ സാമൂഹിക കൂട്ടായ്മകള്‍ ഒഴിവാക്കുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂടിക്കാഴ്ചകള്‍ നടത്താം.

author-image
WebDesk
New Update
Eid Al Adha 2020 Live Updates: കോവിഡ് ജാഗ്രതയിൽ സംസ്ഥാനത്ത് ബലിപെരുന്നാൾ ആഘോഷം

Safe Eid al Adha practices in the context of COVID-19: ബക്രീദിനോട് അനുബന്ധിച്ച് നടക്കുന്ന സാമൂഹികവും മതപരമായ കൂട്ടായ്മകളിലും ചടങ്ങുകളിലും ആഘോഷങ്ങളിലും പാലിക്കുന്നതിനായി ലോകാരോഗ്യ സംഘടന നിര്‍ദേശങ്ങള്‍ പുറത്തിറക്കി. കൊറോണവൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കോവിഡ്-19 തടയുന്നതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളാണ് സംഘടന പുറത്തിറക്കിയത്.

Advertisment

വിശ്വാസികള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കുന്നത് ഗൗരവമായി പരിഗണിക്കാമെന്ന് സംഘടന പറയുന്നു. അവ ഒഴിവാക്കിയാല്‍ ടിവി, റേഡിയോ, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകളിലൂടെ വെര്‍ച്വല്‍ ബദലുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു.

ഒഴിവാക്കുന്നില്ലെങ്കില്‍ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.

Read Here

സാമൂഹിക അകലം പാലിക്കൽ

Advertisment

എല്ലായ്‌പ്പോഴും ഓരോ വ്യക്തികളും തമ്മില്‍ ഏറ്റവും കുറഞ്ഞത് ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പായും പാലിക്കണം.

ശാരീര അകലം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കുന്നതിനും ഊരുന്നതിനും നശിപ്പിക്കുന്നതിനുമുള്ള ചട്ടങ്ങള്‍ പാലിക്കണം. മാസ്‌ക് ഊരിയ ശേഷം കൈകള്‍ ശുദ്ധീകരിക്കുന്നതും പ്രധാനമാണ്.

ശാരീരിക സ്പര്‍ശം ഒഴിവാക്കുന്ന തരത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കണം. അതിനായി കൈകള്‍ വീശുകയോ ഹൃദയത്തിന് മുകളില്‍ കൈകള്‍ വയ്ക്കുകയോ ചെയ്യാം.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി ചന്തകളിലും കടകളിലും പള്ളികളിലും ധാരാളം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക.

രോഗ വ്യാപനം തടയുന്നതിനായി പൊതു, സ്വകാര്യ സാമൂഹിക കൂട്ടായ്മകള്‍ ഒഴിവാക്കുകയും സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂടിക്കാഴ്ചകള്‍ നടത്താം.

അപകട സാധ്യത കൂടുതലുള്ളവര്‍ക്കുള്ള ഉപദേശങ്ങള്‍

അസുഖ ബാധിതരും കോവിഡ്-19 ലക്ഷണങ്ങള്‍ ഉള്ളവരും ചടങ്ങുകളില്‍ പങ്കെടുക്കരുത്.

60 വയസ്സിന് മുകളിലുള്ളവരും പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരും ചടങ്ങുകളില്‍ പങ്കെടുക്കരുത്.

പ്രാര്‍ത്ഥനയ്ക്കുള്ള വേദികള്‍

സാധ്യമാണെങ്കില്‍ തുറസായ സ്ഥലം പരിഗണിക്കുക. അല്ലെങ്കില്‍ ഇന്‍ഡോര്‍ വേദികളില്‍ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പ് വരുത്തുക. ചടങ്ങുകളുടെ സമയ ദൈര്‍ഘ്യം കുറയ്ക്കുക.

കുറച്ചു ആളുകള്‍ ചേര്‍ന്ന് ചെറിയ പരിപാടികള്‍ നടത്തുക. ശാരീരിക അകലം പാലിക്കുക.

പ്രാര്‍ത്ഥനാ സ്ഥലങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തെ നിയന്ത്രിക്കുക.

പ്രാര്‍ത്ഥനയ്ക്കായി എത്തുന്നവരുടെ പേരും മറ്റു വിവരങ്ങളും ശേഖരിക്കുക.

ആരോഗ്യകരമായ ശുചിത്വം പ്രോത്സാഹിപ്പിക്കുക

പള്ളിയുടെ പുറത്ത് ആവശ്യത്തിന് സോപ്പും വെള്ളവും കൈകള്‍ കഴുന്ന ഇടത്ത് സൂക്ഷിക്കുക. ഉപയോഗിച്ച ടിഷ്യൂ പേപ്പറുകള്‍ ഉപേക്ഷിക്കുന്നതിന് അടയ്ക്കാവുന്ന വേസ്റ്റ് ബാസ്‌ക്കറ്റ് ഉപയോഗിക്കുക. അവ സുരക്ഷിതമായി നശിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.

കാര്‍പറ്റുകള്‍ക്ക് മുകളില്‍ വ്യക്തിഗത പ്രാര്‍ത്ഥനാ പായ ഉപയോഗിക്കുക. നിര്‍ദ്ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുക

ആളുകള്‍ കൂടിച്ചേരുന്ന സ്ഥലങ്ങള്‍ പതിവായി രോഗാണുമുക്തി വരുത്തുക

വാതില്‍പ്പിടികള്‍, ലൈറ്റിന്റെ സ്വിച്ചുകള്‍, കോവണിപ്പടിയുടെ പിടികള്‍ തുടങ്ങി ആളുകള്‍ പതിവായി സ്പര്‍ശിക്കുന്ന ഇടങ്ങള്‍ രോഗാണുമുക്തമാക്കുക.

ബലിയ്ക്കായി അറുക്കുന്ന മൃഗങ്ങളെ കൈകാര്യം ചെയ്യുന്നത്

സുരക്ഷിതമായ മൃഗങ്ങളെ മാത്രം വാങ്ങുക. മൃഗങ്ങളെ അറുക്കുമ്പോള്‍ ആളുകള്‍ ധാരാളമായി കൂട്ടം ചേരരുത്.

അസുഖം ബാധിച്ച മൃഗങ്ങളെ അറുക്കരുത്. രോഗമുണ്ടെന്ന് സംശയം തോന്നിയാല്‍ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സ്ഥലം കണ്ടെത്തി വയ്ക്കണം.

മൃഗങ്ങളില്‍ നിന്നും രോഗം പടരുന്നത് തടയാന്‍ ആവശ്യമായ വെറ്റിനറി പരിശോധനകള്‍ നടത്തുക. വിശ്വസനീയമായ ഔദ്യോഗിക രീതികളിലൂടെ മാത്രം മൃഗങ്ങളെ വാങ്ങുക.

വീടുകളില്‍ മൃഗങ്ങളെ അറുക്കുന്നത് പ്രോത്സാഹിപ്പിക്കാതിരിക്കുക.

Corona Virus Bakrid Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: