scorecardresearch

കോവിഡ് 2021ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വം: ലോകാരോഗ്യ സംഘടന

നമ്മള്‍ മിടുക്കരാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ പുതിയ കേസുകളും മരണങ്ങളും പിടിച്ചുനിര്‍ത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മൈക്കല്‍ റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

നമ്മള്‍ മിടുക്കരാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ പുതിയ കേസുകളും മരണങ്ങളും പിടിച്ചുനിര്‍ത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മൈക്കല്‍ റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

author-image
WebDesk
New Update
WHO, ലോകാരോഗ്യ സംഘടന, WHO on Covid-19, കോവിഡ്-19, Premature covid-19, Covid global cases, Covud global deaths, world news, Indian express, iemalayalam, ഐഇ മലയാളം

ജനീവ: ഈ വർഷം അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് അപക്വവും യഥാർഥ്യബോധമില്ലാത്ത ചിന്തയുമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍ കോവിഡിനെതിരെയുള്ള ഫലപ്രദമായ വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.

Advertisment

കോവിഡ്-19 ന്റെ വ്യാപനം കഴിയുന്നത്ര കുറയ്ക്കുക എന്നതാണ് ഇപ്പോൾ ലോകത്തിന്റെ ഏക ശ്രദ്ധയെന്ന് മൈക്കൽ റയാൻ പറഞ്ഞു. നമ്മള്‍ മിടുക്കരാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ പുതിയ കേസുകളും മരണങ്ങളും പിടിച്ചുനിര്‍ത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും മൈക്കല്‍ റയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Read More: യുപിയില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു

ലൈസൻസുള്ള പല വാക്സിനുകളും വൈറസിന്റെ പെട്ടെന്നുള്ളതും വേഗമേറിയതുമായ വ്യാപനത്തെ തടയാൻ സഹായിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്ന് മനസിലാക്കുന്നതെന്നും നിലവില്‍ വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ കുറിച്ച് ഉറപ്പുകളൊന്നും നല്‍കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Advertisment

വികസ്വര രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ ലഭിക്കുന്നതിന് മുമ്പ് തന്നെ ചില സമ്പന്ന രാഷ്ട്രങ്ങളിൽ ആരോഗ്യമുള്ള യുവാക്കൾക്ക് വാക്സിൻ ലഭ്യമാക്കുന്നുണ്ട്. ഇത് ഖേദകരമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം പറഞ്ഞു.

ഇത് രാജ്യങ്ങൾ തമ്മിലുള്ള ഒരു മത്സരമല്ല, വൈറസിനെതിരെയുള്ള മത്സരമാണ്. സ്വന്തം ജനങ്ങളെ അപകട നിഴലിൽ നിർത്താൻ ഞങ്ങൾ പറയുന്നില്ല. എന്നാൽ, വൈറസിനെ കീഴടക്കാനുള്ള ആഗോള ശ്രമത്തിന്‍റെ ഭാഗമാകാൻ ആവശ്യപ്പെടുകയാണ് -അദ്ദേഹം പറഞ്ഞു.

World Health Organisation Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: