ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ഇന്ത്യയ്ക്ക് അകത്തും പുറത്തും ചാർട്ടേഡ് ഫ്ലൈറ്റിൽ നടത്തിയ നൂറിലേറെ യാത്രകൾക്ക് പണം നൽകിയതാരാണെന്ന് കോൺഗ്രസ്   വക്താവ് അഭിഷേക് സിങ്‌വി. 2003 മുതൽ 2007 വരെയുളള കാലയളവിൽ നരേന്ദ്ര മോദി നടത്തിയ യാത്രകൾക്ക് 16.56 കോടി രൂപ ചെലവാകുമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു.

മോദി ഈ യാത്രകളെല്ലാം നടത്തിയത് ചാർട്ടേഡ് വിമാനങ്ങളിലാണ്. ഈ  വിമാനയാത്രകൾക്ക്  അന്നത്തെ ചാർട്ടർഫ്ലൈറ്റ് നിരക്കുകൾ പ്രകാരം  16.56 കോടി രൂപ ചെലവ് വരും. ചില വിദേശ ടൂറുകൾ ഒഴിവാക്കി നിർത്തിയാൽ ബാക്കി തുകകളുടെ ചെലവ് വഹിച്ചതാരാണ്? ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ടാണ്. 2003 മുതൽ 2007 വരെയുളള കാലയളവിൽ മോദി സ്വകാര്യ വിമാനങ്ങളിലും ഹെലികോപ്റ്ററിലും നടത്തിയ യാത്രകളുടേതാണെന്ന് അവകാശപ്പെടുന്ന രേഖ കോൺഗ്രസ് പുറത്തുവിട്ടു.

ആയുധവ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയാണ് 2012 ൽ റോബർട്ട് വധേരയ്ക്ക് ബിസിനസ് ക്ലാസ് വിമാന ടിക്കറ്റ് എടുത്തുകൊടുത്തതെന്ന് ടൈംസ് നൗ വാർത്തയുടെ അടിസ്ഥാനത്തിൽ ബിജെപി ആരോപിച്ചിരുന്നു. ഇതിനുളള തിരിച്ചടിയിലാണ് കോൺഗ്രസ് വക്താവ് മോദിക്കെതിരെ ആഞ്ഞടിച്ചത്.

ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോദ്‌വാദിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഈ ചോദ്യം ഉന്നയിക്കുന്നതെന്ന് അഭിഷേക് സിങ്‌വി പറഞ്ഞു. മോദി നടത്തിയ ഈ യാത്രകളെല്ലാം ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ നടത്തിയതാണ്. അത് സ്വകാര്യ വ്യക്തികളുടെ ചെലവിലാണ് നടത്തിയിരിക്കുന്നതെന്നും അതിനെക്കുറിച്ചുളള കണക്കുകൾ തങ്ങളുടെ പക്കൽ ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നൂറ് യാത്രകളിൽ നാല് വിദേശ യാത്രകളും ഉൾപ്പെടുന്നുണ്ട്.

Read More : കര്‍ഷക ആത്മഹത്യകള്‍; മോദിയുടെ വാദത്തെ കണക്കുകൊണ്ട് തിരുത്തി കോണ്‍ഗ്രസ്

ജൂലൈ 2007ലെ സ്വിറ്റസർലൻഡ്, 2007 ജൂണിൽ ദക്ഷിണ കൊറിയ, 2007 ഏപ്രിലിൽ ജപ്പാൻ, 2006 നവംബറിൽ ചൈന എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര നടത്തിയത്. ഇതെല്ലാം പ്ലാനറ്റ് ഏവിയേഷൻ എന്ന ചാർട്ടേഡ് സ്ഥാപനം വഴിയാണ്. ആരൊക്കെയാണ് മോദി അനുഗമിച്ചത്. അതിൽ ഇന്ത്യൻ വ്യാവസായിക രംഗത്തെ ചെയർമാൻ, മാനേജിങ് ഡയറക്ടർ തലത്തിലുളളവരായിരുന്നു. ഇന്ത്യയ്ക്കകത്തും വിദേശത്തും നടത്തുന്ന ഈ യാത്രകൾ ആറേഴ് പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യൻ നിയമമനുസരിച്ച് ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ ആ ആളിന് ലഭിക്കുന്ന 500 രൂപയ്ക്ക് മുകളിലുളള ഏതൊരു സമ്മാനത്തെയും വെളിപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ ലഭിക്കുന്ന ഉപഹാരങ്ങൾ ട്രഷറിയിൽ നൽകേണ്ടതുമാണ്. സംസ്ഥാന സർക്കാർ ഭാഗികമായി പോലും ഈ യാത്രകൾക്ക് പണം നൽകിയിട്ടില്ലെങ്കിൽ പോലും ഭരണഘടനാപദവി വഹിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന ഉപഹാരമാണ്. ഇതിനുളള പണം ആരെങ്കിലും അടയ്ക്കേണ്ടതുണ്ട്. ഇത് വൈബ്രന്ര് ഗുജറാത്തിനോ ഗുജറാത്ത് വ്യവസായത്തിനോ എന്നതല്ല ചോദ്യം. വ്യവസായ നയത്തിന്രെ ആനുകൂല്യം ലഭിക്കുന്നവരിൽ നിന്നും ആനുകൂല്യം പറ്റുന്നത് എന്നതാണ്.”

“ഇവിടെ അന്നദാനമില്ല. ഇതിന് ആരെങ്കിലും പിഴമൂളേണ്ടിവരും. മറ്റാരെങ്കിലും അതിന്റെ ഗുണഭോക്താവുകയും ചെയ്യും. ഭരണഘടനാപദവി വഹിക്കുന്ന ആളോടൊപ്പം യാത്ര ചെയ്ത അവർ സംസ്ഥാന വ്യവസായ നയത്തിന്റെ ഗുണഭോക്താക്കളാണ്.”

“പിലാറ്റസിന്രെ ട്രെയിനർ വിമാനങ്ങൾ ഒക്ടോബർ 2015 ൽ പൂർത്തിയാക്കിതായി അദ്ദേഹം അവകാശപ്പെട്ടു. 2012 മുതൽ 15 വരെയും പ്രത്യേകിച്ച് 2014 മുതൽ 2015 വരെയും കരമ്പട്ടികയിലാക്കുകയോ കാൻസലേഷൻ നടത്തുകയോ ഇക്കാര്യത്തിൽ അഴിമതി സംബന്ധിച്ച് എന്തെങ്കിലും ആരോപണമോ ഉയർന്നിരുന്നില്ല” എന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു സിങ്‌വി. പിലാറ്റസ് വിമാന കരാറുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത ഭണ്ഡാരിയുമായി റോബർട്ട് വധേരയ്ക് ബന്ധമുണ്ടെന്നായിരുന്നു  നിർമല സീതാരാമന്‍റെ ആരോപണം.

Read More : ഗുജറാത്തിൽ വിശാല സഖ്യമൊരുക്കി ബിജെപിയെ നേരിടാൻ കോൺഗ്രസ് ശ്രമം

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ