കോവിഡ് രണ്ടാം തരംഗം അതിഭീകരം, ഇന്ത്യയിലെ സാഹചര്യം ആശങ്കാജനകം : ലോകാരോഗ്യ സംഘടന

ആളുകളുടെ ജീവൻ രക്ഷിക്കാനും കോവിഡിനെ മറികടക്കാനും പൊതുജനാരോഗ്യത്തിനൊപ്പം വാക്‌സിനേഷനുമാണ് ഏക മാർഗമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു

യുണൈറ്റഡ് നേഷൻസ് : കേസുകളും മരണവും പരിഗണിക്കുമ്പോൾ ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനം ഗബ്രിയോസസ്. കോവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ അപകടകരം ആണെന്നും അദ്ദേഹം വ്യക്തമാക്കി.

”രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ഓക്സിജൻ കോൺസൺട്രേറ്റർ, മൊബൈൽ ഫീൽഡ് ആശുപത്രി ടെന്റ്, മാസ്ക്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ലോകാരോഗ്യ സംഘടന അയച്ചിട്ടുണ്ട്. ഈ ഗുരുതരാവസ്ഥയിൽ ഇന്ത്യക്ക് സഹായവും പിന്തുണയും നൽകുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു,” ടെഡ്രോസ് മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേർക്ക് രോഗം ബാധിക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് ആകെ കേസുകൾ ഒരു കോടി എത്തിയത്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനിടെ അത് രണ്ട് കോടിയായി ഉയർന്നു. ലോകാരോഗ്യ സംഘടന വിലയിരുത്തി.

അടിയന്തര സാഹചര്യം ഇന്ത്യയിൽ മാത്രമല്ല നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ”നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, തായ്‌ലൻഡ്, കമ്പോഡിയ, ഇജിപ്ത് തുടങ്ങിയ രാജ്യങ്ങളും കോവിഡിന്റെ തീവ്രതയിലേക്ക് കടന്നിരിക്കുകയാണ്. ആഫ്രിക്കയിലും രോഗവ്യാപനം കൂടുന്നതായി കാണുന്നു. എല്ലാത്തരത്തിലും ലോകാരോഗ്യ സംഘടനയുടെ സഹായം ഉണ്ടാകും,” ടെഡ്രോസ് കൂട്ടിച്ചേർത്തു.

ഇതിനോടകം തന്നെ 33 ലക്ഷത്തോളം പേരാണ് മഹാമാരി ബാധിച്ച് ലോകത്ത് മരിച്ചത്. ഒന്നാം താരംഗത്തിനേക്കാൾ ഭീകരമായ രണ്ടാം തരംഗത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ആളുകളുടെ ജീവൻ രക്ഷിക്കാനും കോവിഡിനെ മറികടക്കാനും പൊതുജനാരോഗ്യത്തിനൊപ്പം വാക്‌സിനേഷനുമാണ് ഏക മാർഗമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Who on indias covid situation

Next Story
‘ഉറങ്ങിയിട്ട് നാല് ദിവസമായി’; ഇസ്രയേലിലെ കലാപഭൂമിയില്‍ ഇന്ത്യന്‍ നഴ്സുമാര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com