scorecardresearch

ജയലളിതയുടെ മുന്‍ വിശ്വസ്തൻ; ഇ.ഡി അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജി ആരാണ്?

2017ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയായതിന് ശേഷം മുന്‍ മുഖ്യമന്ത്രി ജയലളിതയെ പിന്തുണച്ച് സെന്തില്‍ ബാലാജി തല മൊട്ടയടിച്ചു

2017ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയായതിന് ശേഷം മുന്‍ മുഖ്യമന്ത്രി ജയലളിതയെ പിന്തുണച്ച് സെന്തില്‍ ബാലാജി തല മൊട്ടയടിച്ചു

author-image
Arun Janardhanan
New Update
Senthil Balaji | Tamil Nadu | Governor

Senthil Balaji

ചെന്നൈ: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. 2011-16 കാലഘട്ടത്തില്‍ എഐഎഡിഎംകെ ഭരണത്തില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് കോഴ വാഗ്ദാനം ചെയ്‌തെന്നാണ് സെന്തില്‍ ബാലാജിക്കെതിരായ ആരോപണം.

Advertisment

ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ വൈദ്യ പരിശോധനയ്ക്കായി പുലര്‍ച്ചെ 2.30 ഓടെ ചെന്നൈയിലെ സര്‍ക്കാര്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചു. യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍, ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍, പൊതുക്ഷേമ വകുപ്പ് (പിഡബ്ല്യുഡി) മന്ത്രി ഇ വി വേലു, നിയമമന്ത്രി എസ് രഘുപതി എന്നിവരുള്‍പ്പെടെ മുതിര്‍ന്ന ഡിഎംകെ മന്ത്രിമാര്‍ ആശുപത്രിയിലെത്തിയെങ്കിലും അറസ്റ്റിലായ സെന്തിലിനെ കാണാന്‍ അനുവദിച്ചില്ല.

അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് പറഞ്ഞതിന് ശേഷവും സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദനയുണ്ടാകാന്‍ ഇഡി ഭീഷണിപ്പെടുത്തിയതിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സറ്റാലിന്‍ ട്വീറ്റില്‍ പറഞ്ഞു. കേസിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ ലംഘിച്ച് ഇഡി മനുഷ്യത്വരഹിതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടോ? ബിജെപിയുടെ ഭീഷണിയെ ഡിഎംകെ ഭയപ്പെടില്ല. 2024ല്‍ ജനങ്ങള്‍ പാഠം പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 27 ന്, ചെന്നൈയിലും കോയമ്പത്തൂരിലുമായി ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയുടെയും കൂട്ടാളികളുമായും ബന്ധമുള്ള 40 ഇടങ്ങളില്‍ റെയ്ഡ് നടത്തിയ ആദായനികുതി (ഐടി) ഉദ്യോഗസ്ഥര്‍ സെന്തില്‍ അനുയായികളുടെ പ്രതിഷേധത്തിനിരയായി ഔദ്യോഗിക വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.

Advertisment

200ഓളം ഡിഎംകെ പ്രവര്‍ത്തകര്‍ സെന്തിലിന്റെ മണ്ഡലമായ കരുരില്‍ ഐ-ടി ഉദ്യോഗസ്ഥരെ തടഞ്ഞു. പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍ വര്‍ഷങ്ങളായി സെന്തില്‍ ബാലാജി സ്ഥാപിച്ച ശക്തിയും രാഷ്ട്രീയമായി പ്രാധാന്യമുള്ള ഒബിസി ഗൗണ്ടര്‍ സമുദായത്തില്‍ അദ്ദേഹം ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കുന്നതായിരുന്നു.

പാവപ്പെട്ട കര്‍ഷക സമൂഹത്തില്‍ ജനിച്ച ബാലാജി (47) മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മന്ത്രിസഭയില്‍ വൈദ്യുതി, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. നാലു തവണ എംഎല്‍എയായ അദ്ദേഹം 2006ല്‍ എഐഎഡിഎംകെ ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ചു. 2011 നും 2015 നും ഇടയില്‍ മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മന്ത്രിസഭയിലും അദ്ദേഹം ഉണ്ടായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം ഡിഎംകെയില്‍ ചേര്‍ന്നു.

എഐഎഡിഎംകെ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ജയലളിതയോടുള്ള കൂറ് അടയാളപ്പെടുത്തി. വിശേഷാല്‍ പൂജകള്‍ നടത്തിയും, ലക്ഷക്കണക്കിന് വിളക്ക് കൊളുത്തിയും, പാര്‍ട്ടി ചിഹ്നത്തെ സൂചിപ്പിക്കുന്ന ശിരോവസ്ത്രം ധരിച്ചും, നേതാവിനേയും പാര്‍ട്ടിയേയും ആദരിക്കാന്‍ നാളികേരം പൊട്ടിച്ചും അദ്ദേഹം അക്കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മിതമായ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 2013-ലെ അമ്മ വാട്ടര്‍ സംരംഭത്തിന് പിന്നിലെ തന്ത്രജ്ഞനായിരുന്നു സെന്തില്‍ ബാലാജി. 2017ല്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തയായതിന് ശേഷം മുന്‍ മുഖ്യമന്ത്രി ജയലളിതയെ പിന്തുണച്ച് അദ്ദേഹം തല മൊട്ടയടിച്ചു

എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. 2015-ല്‍ ക്യാബിനറ്റ് സ്ഥാനവും പാര്‍ട്ടിയുടെ കരൂര്‍ ജില്ലാ സെക്രട്ടറി എന്ന ചുമതലയും അദ്ദേഹത്തിന് നഷ്ടമായി. 2016-ല്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ ചേരിതര്‍ക്കത്തില്‍ വി കെ ശശികല-ടിടിവി ദിനകരന്‍ വിഭാഗത്തെ അദ്ദേഹം പിന്തുണച്ചു. പിന്നീട് സെന്തില്‍ ബാലാജി 2018-ല്‍ ഡിഎംകെയിലേക്ക് മാറി. ഡിഎംകെയുടെ പടവുകള്‍ വേഗത്തില്‍ മുകളിലേക്ക് ഉയര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു, ഇപ്പോള്‍ സ്റ്റാലിന്‍ സര്‍ക്കാരിലെ ഒരു പ്രധാന മുഖമാണദ്ദേഹം.

എന്നാല്‍ കരൂരിലെ സ്വന്തം തട്ടകമാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ തര്‍ക്കം. സെന്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളകളും രക്തദാന ക്യാമ്പുകളും അദ്ദേഹത്തിന് നിരവധി അനുയായികളെ സമ്പാദിച്ചതായി പ്രാദേശിക നേതാക്കള്‍ പറയുന്നു. പിന്തുണയ്ക്കുന്നവരെ ഒപ്പം നിര്‍ത്താന്‍ പദ്ധതികള്‍ പ്രധാനമാണ്, ആളുകള്‍ക്ക് എന്നെ നേരിട്ട് ബന്ധപ്പെടാന്‍ കഴിയണം 2021-ല്‍ അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.

പൊതുജനങ്ങള്‍ക്ക് സൗജന്യ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഇ-സേവാ കേന്ദ്രങ്ങള്‍ കരൂരില്‍ സ്ഥാപിച്ചതിലും ബാലാജിക്ക് പങ്കവകാശപ്പെടാനുണ്ട്. ജില്ലയിലെ പാര്‍ട്ടി സര്‍ക്കിളിലെ നിരവധി യുവാക്കള്‍ അവരുടെ സെല്‍ഫോണ്‍ സ്‌ക്രീനുകളിലും സഞ്ചികളിലും ഷര്‍ട്ടുകളിലും അദ്ദേഹത്തിന്റെ ചിത്രം പതിക്കുന്നു. സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷവും അപലപിച്ചിട്ടുണ്ട്.

Aiadmk Tamil Nadu Dmk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: