scorecardresearch
Latest News

കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി; ആരാണ് രാജീവ് ചന്ദ്രശേഖർ?

2006 മുതൽ 2018 വരെ സ്വതന്ത്ര എംപിയായിരുന്ന രാജീവ് ചന്ദ്രശേഖർ 2018ൽ ബിജെപിയിൽ ചേർന്നതോടെ പാർട്ടി പ്രതീനിധിയായി രാജ്യസഭയിലെത്തി

Rajya Sabha MP Rajeev Chandrasekhar, Modi's new cabinet Rajeev Chandrasekhar, Rajeev Chandrasekhar BJP, Indian express news, രാജീന് ചന്ദ്രശേഖർ, മന്ത്രിസഭാ പുനസംഘടന, മോദി മന്ത്രിസഭ, പുതിയ മന്ത്രിമാർ, മോദി സർക്കാർ, എൻഡിഎ സർക്കാർ, ie malayalam

ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി അംഗമായിരിക്കുകയാണ് കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖർ. ബുധനാഴ്ച നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് രാജീവ് ചന്ദ്രശേഖറിന് കേന്ദ്ര മന്ത്രിസഭയിൽ ഇടം ലഭിച്ചത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് നടപ്പ് മന്ത്രിസഭയിലെ ആദ്യ മലയാളി അംഗം.

2018ൽ കർണാടകയിൽ നിന്ന് മൂന്നാമത് രാജ്യസഭയിലെത്തിയ രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ദേശീയ വക്താവ് കൂടിയാണ്.

ബിജെപിയിൽ ചേരുന്നതിന് മുമ്പ് 2006 മുതൽ 2018 വരെ രാജ്യസഭയിൽ കർണാടകയെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര എംപിയായിരുന്നു രാജീവ് ചന്ദ്രശേഖർ. പിന്നീട് ബിജെപിയിൽ ചേർന്നതോടെ ബിജെപി പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Read More: മന്ത്രിസഭ ‘മോഡിഫൈ’ ചെയ്ത് പ്രധാനമന്ത്രി; 43 പുതിയ മന്ത്രിമാർ

നേരത്തെ, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ എൻ‌ഡി‌എയുടെ വൈസ് ചെയർമാനായിരുന്ന രാജീവ് ചന്ദ്രശേഖർ 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മാധ്യമ, വാർത്താവിനിമയ ചുമതലയും വഹിച്ചിട്ടുണ്ട്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികാ കമ്മിറ്റിയിൽ അംഗമായിരുന്ന അദ്ദേഹം 2021 പുതുച്ചേരി തിരഞ്ഞെടുപ്പിൽ സഹ നേതൃത്വ സ്ഥാനവും വഹിച്ചു.

Read More: മന്ത്രിസഭാ പുനസംഘടന; പുറത്തായത് ഹർഷ് വർധനും ജാവ്ദേക്കറും അടക്കം 12 പേർ

നിലവിൽ, ധനകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി (പി‌എസി), ഇന്ത്യൻ കൗൺസിൽ ഫോർ വേൾഡ് അഫയേഴ്സ് എന്നിവയിൽ അംഗമാണ്. 2019ലെ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ സംയുക്ത സമിതി അംഗം എന്ന നിലയിലും പ്രവർത്തിച്ചിരുന്നു. ഇലക്ട്രോണിക് ആൻഡ് ഐടി മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലും അംഗമാണ്.

1994ൽ ബിപി‌എൽ മൊബൈൽ സ്ഥാപിച്ച രാജീവ് ചന്ദ്രശേഖർ ജൂപ്പിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ഉപദേശകനുമാണ്. കൂടാതെ സന്നദ്ധ സംഘടനയായ നമ്മ ബെംഗളൂരു ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റി കൂടിയാണ് അദ്ദേഹം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Who is rajya sabha mp rajeev chandrasekhar inducted in the modi cabinet