scorecardresearch

'തോക്കുകൾക്ക് തോൽപിക്കാനാവില്ല, ഗൗരി ലങ്കേഷ് എന്ന ആശയത്തെ' ആരാണ് ഗൗരി ലങ്കേഷ്? എന്തു കൊണ്ട് ഹിന്ദു തീവ്രവാദികൾ അവരെ ഭയന്നു

ഹിന്ദുത്വരാഷ്​ട്രീയത്തിനെതിരായ വിമർശനങ്ങളുടെ പേരിൽ വെടിയുണ്ടക്കിരയായ എം.എം. കൽബുർഗിയുടെ കൊലപാതകത്തിന് രണ്ടു വർഷം തികഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് സമാന രീതിയിൽ ഗൗരി ലങ്കേഷി​ന്റെ കൊലപാതകം

ഹിന്ദുത്വരാഷ്​ട്രീയത്തിനെതിരായ വിമർശനങ്ങളുടെ പേരിൽ വെടിയുണ്ടക്കിരയായ എം.എം. കൽബുർഗിയുടെ കൊലപാതകത്തിന് രണ്ടു വർഷം തികഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് സമാന രീതിയിൽ ഗൗരി ലങ്കേഷി​ന്റെ കൊലപാതകം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
gauri lankesh, journalist, killed in home,

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്​റ്റുമായ ഗൗരി ലങ്കേഷി​ന്റെ കൊലപാതകത്തിന്റെ ഞെട്ടലിൽ ആണ് രാജ്യം. ഹിന്ദുത്വരാഷ്​ട്രീയത്തിനെതിരായ വിമർശനങ്ങളുടെ പേരിൽ വെടിയുണ്ടക്കിരയായ എം.എം. കൽബുർഗിയുടെ കൊലപാതകത്തിന് രണ്ടു വർഷം തികഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് സമാന രീതിയിൽ ഗൗരി ലങ്കേഷി​ന്റെ കൊലപാതകം.

Advertisment

2015 ഓഗസ്റ്റ് 30നായിരുന്നു കല്‍ബുര്‍ഗിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അജ്ഞാത സംഘം വെടിവെച്ച് കൊന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനെതിരായി ശക്തമായി പ്രതികരിച്ചിരുന്ന ഗൗരി, ലങ്കേഷിനെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം അവര്‍ പല ഘട്ടങ്ങളിലും തുറന്ന് പറയുകയും ചെയ്തിരുന്നു. കല്‍ബൂര്‍ഗി കൊല്ലപ്പെട്ടിട്ട്‌ രണ്ടു വര്‍ഷം പിന്നിട്ടിട്ടും കൊലയാളികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിനെതിരെ ഗൗരി ലങ്കേഷടക്കമുള്ള ചിന്തകരും സാഹിത്യകാരന്‍മാരും കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

തീവ്ര വലതുപക്ഷ-ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരടിച്ച മാധ്യമ പ്രവര്‍ത്തകയാണ് ഗൗരി ലങ്കേഷ്. 2005ല്‍ ആരംഭിച്ച 'ഗൗരി ലങ്കേഷ് പത്രിക' എന്ന തന്റെ കന്നഡ ടാബ്ലോയ്ഡിന്റെ എഡിറ്ററായിരുന്നു ഗൗരി. ലങ്കേഷ് പത്രിക ആരംഭിച്ച പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായ പി ലങ്കേഷിന്റെ മകള്‍. ആഴ്ച്ചകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ടാബ്ലോയ്ഡില്‍ പരസ്യങ്ങള്‍ എടുത്തിരുന്നില്ല. 50 പേര്‍ ചേര്‍ന്നാണ് 'ജിഎല്‍പി' മുന്നോട്ട് കൊണ്ടുപോയ്‌ക്കൊണ്ടിരുന്നത്. തന്റെ രചനകളിലൂടെ വര്‍ഗീയ നിറഞ്ഞ രാഷ്ട്രീയത്തെയും ജാതിവ്യവസ്ഥയെയും ഗൗരി നേരിട്ടു. വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ വലതുപക്ഷത്തിനെതിരെയും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെയും ഗൗരി രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു.

2008 ൽ ബിജെ പി പ്രവർത്തകർ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവം ലങ്കേഷ്  പത്രിക ഉൾപ്പെട വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് തന്നെ ജയിലിലടയക്കാൻ ബി ജെ പി ശ്രമം നടത്തുന്നതായി അന്ന് ഗൗരി ആരോപിച്ചിരുന്നു. ഇതിൽ നൽകിയ മാനനഷ്ടകേസിൽ അടുത്തിടെ ഗൗരി ലങ്കേഷിനെതിരായി കോടതി വിധി വന്നിരുന്നു. പിന്നീട് ബി ജെ പിയുടെ കർണ്ണാടകത്തിലെ നേതാക്കൾ ഗൗരിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഡോ. കൽബുർഗിയുടെ കൊലപാതകത്തിലും യു . ആർ അനന്തമൂർത്തിക്കെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെ ഉയർന്ന പ്രതിഷേധത്തിൻറെ മുന്നണിയിലുണ്ടായിരുന്നു ഗൗരി. ബി ജെ പിയുടെയും ആർ എസ് എസിൻറെയും നയങ്ങളെ ശക്തമായി വിമർശിച്ചിരുന്നു.

Advertisment

മാധ്യമസ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഗൗരി രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ നിലപാടുകളുടെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ ആളുകളെ ഉന്നമിടുകയാണെന്ന് ഗൗരി ചൂണ്ടിക്കാട്ടി. തന്റെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യാജവാര്‍ത്തകളെക്കുറിച്ചും മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നില്‍ക്കേണ്ടതിനെക്കുറിച്ചും ഗൗരി ലങ്കേഷ് പ്രതികരിച്ചു. റൊഹിങ്ക്യന്‍ മുസ്ലിമുകളെ എന്തിനാണ് പുറത്താക്കുന്നതെന്ന് കോടതി ചോദിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഗൗരി അവസാനമായി ട്വീറ്റ് ചെയ്തത്.

ഗൗരിയുടേത് ഒരു പത്രപ്രവർത്തകയുടെ മരണമല്ല, ജനാധിപത്യത്തി​​ന്റെയും ഭരണഘടന തത്ത്വങ്ങളുടെയും അറുകൊലയാണ്. നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ്​ പൻസാരെ, എം.എം. കൽബുർഗി ഇപ്പോൾ ഗൗരി ല​ങ്കേഷും. ഹിന്ദുത്വ തോക്കുകൾ എതിരാളികളെ ഇല്ലായ്മ ചെയ്തു കൊണ്ടിരികക്കുന്നു. പക്ഷേ, ഇവർ ഉയർത്തിപ്പിടിച്ച ആശയങ്ങളെ അവർക്ക് ഇല്ലാതാക്കാനാവില്ല.

Gauri Lankesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: